വികാരിയച്ചനും വിശ്വാസികളും തേങ്ങലോടെ പള്ളി പൂട്ടി

പരിശുദ്ധമായ നോയമ്പുകാലത്ത് വിശ്വാസികളെ ദേവാലയത്തിൽ നിന്ന് പുകച്ചു ചാടിച്ച് :
കവളങ്ങാട് ഗ്രാമപ്പഞ്ചായത്ത്. കോതമംഗലം :
ജനകീയ പ്രതിഷേധങ്ങൾ അവഗണിച്ച് ജനസാന്ദ്ര മേഖലയിൽ സ്ഥാപിച്ച ടാർ മിക്സിങ്ങ് പ്ലാൻ്റിലെ വിഷപ്പുകയും ചൂടും മൂലം കവളങ്ങാട്
പുലിയൻപാറയിലെ സെൻ്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ ദേവാലയം അടച്ചു പൂട്ടാൻ ഇടവക പൊതുയോഗം തീരുമാനിച്ചു. ദേവാലയത്തിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന സ്വകാര്യ വ്യക്തിയുടെ
ടാർ മിക്സിങ്ങ് പ്ലാൻ്റ് സമീപ പ്രദേശങ്ങളിൽ ജനജീവിതം അസാധ്യമാക്കിയിരിക്കുകയായിരുന്നു.
പള്ളിമുറിയിൽ താമസം അസാധ്യമായതോടെ അവസാന കുർബാനയും അർപ്പിച്ച് വികാരിയച്ചൻ പടിയിറങ്ങി
പള്ളിയിൽ തടിച്ചുകൂടിയ ജനം നുറുങ്ങുന്ന ഹൃദയത്തോടെ കണ്ണീർവാർത്തുകൊണ്ട് അച്ചനെ യാത്രയാക്കി…വിശുദ്ധവാരം ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം
ബാക്കി നിൽക്കേ ഇനിയും ഒരു ബലിയർപ്പണം ഇടവകപ്പള്ളിയിൽ സാധ്യമാകണമെങ്കിൽ രാഷ്ട്രീയ മേലാളൻമാരുടെ ശിലാഹൃദയത്തിൽ മാനസാന്തരമുണ്ടാവണം . അതിനായി പ്രാർത്ഥനയോടെ നോയമ്പുകാലത്ത് കാത്തിരിക്കുകയാണ് വിശ്വാസികൾ . കോതമംഗലം നിയോജക മണ്ഡലത്തിലെ ജനനിബിഡമായ പുലിയൻ പാറയിൽ ആരംഭിച്ച ഭീമൻ ടാർ മിക്സിങ്ങ് പ്ലാൻ്റിനെതിരെ നിർമ്മാണ ഘട്ടത്തിൽ തന്നെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു
കളക്ടർ , RDO, സഹസീൽദാർ , ഹൈക്കോടതി അങ്ങിനെ മുട്ടാത്ത വാതിലുകളില്ല .ഹൈക്കോടതി അനുവദിച്ച സ്റ്റേപോലും മറികടന്നു കൊണ്ട് പ്ലാൻ്റിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ പ്ലാൻ്റ് ഉടമയ്ക്ക് രാഷ്ടീയ , ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളിൽ നിന്നും വഴിവിട്ട സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു . ഓശാന ഞായറോടെ വിശുദ്ധവാരം അടുത്ത ഞായറാഴ്ച ആരംഭിക്കാനിരിക്കെ പള്ളി തുറന്നു തിരുക്കർമ്മങ്ങൾ ആരംഭിക്കാൻ
രാഷ്ടീയ , ഭരണ തലത്തിൽ ഇടപെടലുകൾ ഉണ്ടാകണമെന്നു പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group