ജൂബിലിക്ക് മുന്നൊരുക്കമായി സമർപ്പിത പ്രതിനിധി സമ്മേളനം ഫെബ്രുവരി ഒന്ന് മുതൽ

2025-ൽ നടക്കാനിരിക്കുന്ന ജൂബിലി വർഷത്തിനുള്ള തയ്യാറെടുപ്പുകൾക്കായി ലോകമെമ്പാടുമുള്ള സമർപ്പിതരുടെ പ്രതിനിധി സമ്മേളനം ഫെബ്രുവരി മാസം ഒന്നുമുതൽ നാലുവരെ റോമിൽവച്ചു നടക്കുന്നു.

സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക ജീവിതസമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്ട്രിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്.

അറുപതിലധികം രാജ്യങ്ങളിൽ നിന്നുമുള്ള മുന്നൂറിലധികം പ്രതിനിധികളാണ് സമ്മേനത്തിൽ ഭാഗമാകുന്നത്.

2025-ലെ ജൂബിലി സമ്മേളനത്തിനു ഓരോ രാജ്യങ്ങളിലെയും സമർപ്പിതരെ ഒരുക്കാൻ ഈ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രമാണങ്ങളും സംവാദങ്ങളും പരസ്പരമുള്ള ബന്ധങ്ങളും സഹായകരമാകുമെന്ന് സംഘാടകർ പത്രക്കുറിപ്പിൽ എടുത്തു പറയുന്നു. “പ്രത്യാശയുടെ തീർത്ഥാടകർ സമാധാനത്തിന്റെ വഴിയിൽ’ എന്നതാണ് സമർപ്പിത സഹോദരങ്ങൾക്കായുള്ള ജൂബിലിയുടെ പ്രമേയം. 2025 ഒക്ടോബർ 8, 9 തീയതികളിലാണ് റോമിൽവച്ച് ജൂബിലി സമ്മേളനം നടക്കുന്നത്.
സമാധാനത്തിനായുള്ള വഴികൾ സൃഷ്ടിക്കാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനമനുസരിച്ചാണ് ഈ പ്രമേയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group