മഡഗാസ്കറിലെ കേരള മിഷണറിമാർ

കേരളത്തിൽ നിന്നുള്ള സി.എംഐ മിഷണറിമാർ ആദ്യം ക്ഷണിക്കപ്പെട്ടെത്തിയത് മഡഗാസ്കറിലെ മുറണ്ടാവ രൂപതയിലാണ്. 1987-ൽ.

ഇവിടെ പല രൂപതകളിലും ബിഷപ്പുമാരുടെ അഭാവമുള്ള സാഹചര്യമാണെങ്കിലും ഞങ്ങളുടെ രൂപതാദ്ധ്യക്ഷനായ ഫബിയൻ പിതാവിൻ്റെ പരിശ്രമത്തിൽ
ഒരു സഹായ മെത്രാനെ ഇവിടേക്ക് ലഭിച്ചിരിക്കുന്നു.Mgr Jean Nicolas ആണ് പുതിയ സഹായമെത്രാൻ. കർമ്മലീത്തക്കാരനായ ബിഷപ്പ് Marie Fabien 13 വർഷമായി രൂപതയെ നയിക്കുന്നു. അദ്ദേഹം തന്നെയായിരുന്നു തൻ്റെ സഹായമെത്രാൻ്റെ അഭിഷേക ചടങ്ങിൻ്റെ പ്രധാന കാർമ്മികൻ. ഭക്തിനിർഭരവും പുതുമയും നിറഞ്ഞതായിരുന്നു കർമ്മങ്ങൾ ആൻസിറബേ നഗരത്തിലെ മേജർ സെമിനാരിയുടെ റെക്ടറായിരുന്നു പുതിയ മെത്രാൻ.

അപ്പോസ്തോലിക് നൂൺഷ്യോയും കർദ്ദിനാളും 20 ബിഷപ്പുമാരും രാജ്യത്തെപ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കം ധാരാളം വിശിഷ്ട വ്യക്തികൾ പന്തലിനെ അലങ്കരിച്ചിരുന്നു. പന്തലിൻ്റെ അലങ്കാര പണികളുടെ ഉത്തരവാദിത്വം മഹാബു ഇടവക വികാരിയായ നമ്മുടെ ഷൈജു അച്ചനായിരുന്നു.

വലിയൊരു ഭൂപ്രദേശത്തെ ഉൾക്കൊള്ളുന്ന മുറുണ്ടാവ രൂപതാ കേന്ദ്രത്തിൽ നിന്നും രൂപതാതിർത്തിയിലേക്ക് 340 കി.മീ. ദൂരമുണ്ട്. 270 കി.മീ അകലെയുള്ള Miandrivazo ഒരു ടൗണാണ്. ഈ പ്രദേശം മറ്റൊരു രൂപതയാക്കാനുള്ള പദ്ധതിയിൽ ഒരു കോ- കത്തീഡ്രലും ബിഷപ്പ് ഹൗസും ബി.ഫബിയൻ ഇവിടെ പണി തീർത്തെന്നു മാത്രമല്ല വിവിധ സന്യാസസഭകളെ ഈ പ്രദേശങ്ങളിൽ സേവനം ചെയ്യുവാൻ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നുണ്ടു്.

പട്ടാഭിഷേക ചടങ്ങിന് സി.എം. ഐ അച്ചന്മാരുടെ നേതൃത്വത്തിൽ
47 കി.മീ അകലെയുള്ള മുറുണ്ടാവയിലേക്ക് മഹാബുവിൽ നിന്നും നടന്നു പോയത് 1200 ൽ അധികം ജനങ്ങളാണ്. വണ്ടികളിൽ പോയവർ വേറേയും.
കുർബാന സ്വീകരണത്തിനു ശേഷമുള്ള കൃതജ്ഞത ഗാനത്തോടൊപ്പം നൃത്തചുവടുകൾ വക്കാൻ തിരഞ്ഞെടുക്കപ്പെട്ടതും മഹാബുവിലെ നമ്മുടെ ഇടവകക്കാരാണ്.

ഗ്രാമങ്ങൾ തമ്മിലുള്ള അകലം മൂലവും ഇടയന്മാരുടെയും വഴികളുടെയും അഭാവം മൂലവും സുവിശേഷം വേണ്ട പോലെ എല്ലായിടത്തും എത്തുന്നില്ല.
വിദ്യഭ്യാസ സ്ഥാപനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കാത്തതുമൂലം സാധാരണ ജനങ്ങൾ നിരക്ഷരർ തന്നെയാണ്. വി. ചാവറയച്ചൻ ചെയ്തതുപോലെ ഈ രൂപതയിലെ എല്ലാ ദേവാലയങ്ങളും പള്ളിക്കൂടങ്ങളുടെ ആലയം കൂടി ആകണമെന്ന് ഫബിയൻ മെത്രാൻ നിഷ്കർഷിക്കുന്നു.ഫബിയൻ പിതാവിൻ്റെ താത്പര്യം മൂലമാണ് Miandrivazo – വിനടുത്തുള്ള ബെത്താലത്താലയിൽ സി.എം.ഐ സഭ 10 ഗ്രാമ പള്ളികൾ ചേർത്ത ഒരു മിഷൻ ഏറ്റെടുക്കുന്നതും ഒരു സ്കൂൾ ആരംഭിക്കുന്നതും..
സിസ്റ്റേഴ്സിൻ്റെ സഭകളെയും അദ്ദേഹം സ്വാഗതം ചെയ്യുകയും സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്.

അച്ചന്മാരില്ലാത്ത ഗ്രാമങ്ങളിൽ ദിവസേനയുള്ള കുർബ്ബാനക്കു അവസരമില്ലെങ്കിലും ഇവിടത്തെ പാവപ്പെട്ടവർക്കായി പല സന്ന്യാസിനി സഭകളും വിദ്യാഭ്യാസ രംഗത്തും ആതുരസേവന രംഗത്തും ഈശോക്കായി സേവനം ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഇടവകാതിർത്തിയിലെ രണ്ടു ഗ്രാമങ്ങളിൽ രണ്ടു സഭകൾ താമസിയാതെ സേവനം തുടങ്ങാനായി എത്തിയിട്ടുണ്ട്.

നിത്യപ്രകാശമായ ഈശോയുടെ അനുഗ്രഹം വെളിച്ചമായി ഞങ്ങളുടെ ഗ്രാമങ്ങളെ പ്രകാശിപ്പിക്കട്ടെ എന്ന് ഇത്തരുണത്തിൽ പ്രാർത്ഥിക്കുന്നു.

മഡഗാസ്ക്കറിൽ നിന്നും
Fr Johnson Thaliyath CMI.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group