ഫെബ്രുവരി മാസത്തേക്കുള്ള പ്രാർത്ഥനാ നിയോഗo പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പാ

ഫെബ്രുവരി മാസത്തേക്കുള്ള പ്രാർത്ഥനാ നിയോഗo പങ്ക് വെച്ച് ഫ്രാൻസിസ് മാർപാപ്പാ.

മരണാസന്നരായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ ശുശ്രൂഷിക്കുവാനുo ഫെബ്രുവരി മാസം മാറ്റിവെക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

രോഗശമനത്തിനുള്ള സാധ്യത കുറവാണെങ്കിലും, ഓരോ രോഗിക്കും ആതുരവും, മാനസികവും, ആത്മീയവും, മാനുഷികവുമായ പരിചരണത്തിനും സഹായത്തിനുമുള്ള അവകാശമുണ്ട്. സംസാരിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലും ഓരോ രോഗിയും നമ്മെ തിരിച്ചറിയുന്നുണ്ട്. അത് മനസ്സിലാക്കണമെങ്കിൽ അവരുടെ കൈകൾ നമ്മുടെ കരങ്ങളോട് ചേർത്തുവയ്ക്കണം. രോഗശാന്തി അസാധ്യമായ സാഹചര്യങ്ങളിലും, രോഗികളെ പരിചരിക്കുവാൻ നമുക്ക് സാധിക്കണമെന്ന്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പ ഓര്‍മ്മപ്പെടുത്തി.

സാധ്യമെങ്കിൽ ചികിത്സിക്കുക, എന്നാല്‍ എപ്പോഴും പരിചരിക്കുക. ഈ ഒരു അവസ്ഥയിൽ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. വൈദ്യസഹായം മാത്രമല്ല, മാനുഷികമായ അടുപ്പവും, സഹായവും നൽകുന്ന ഇത്തരം സംവിധാനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. മരണാസന്നരായ രോഗികളുള്ള സാഹചര്യങ്ങളിൽ കുടുംബങ്ങളെ ഒറ്റപ്പെടുത്തരുത്. മറിച്ച് നിർണായകമായ ഈ അവസ്ഥകളിൽ അവർക്ക് ഉചിതമായ ശാരീരികവും ആത്മീയവും സാമൂഹികവുമായ പിന്തുണ നൽകുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്നും പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group