ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രത നിർദേശം നൽകി

ജനുവരി മുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്ക്‌ അനുസരിച്ച്‌ പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്.

278 ഓളം പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കോന്നി താലൂക്കിലെ തണ്ണിത്തോട്‌, സീതത്തോട്‌, അരുവാപ്പുലം എന്നിവിടങ്ങളിലും മല്ലപ്പള്ളി താലൂക്കിലെ ആനിക്കാട്‌ പ്രദേശത്തുമാണ്‌ പ്രധാനമായും ഡങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുള്ളത്‌. റബര്‍ പ്ലാന്റേഷനുകള്‍ കൂടുതലായുള്ളതും വേനല്‍മഴ ആദ്യം ലഭിക്കുന്നതുമായ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ്‌ രോഗവ്യാപനം കൂടുതലായുള്ളത്‌. രോഗം കൂടുതല്‍ ഇടങ്ങളിലേക്ക് പടരുന്നതും കൊതുകിന്റെ ഉറവിട വ്യാപനവും തടയുന്നതിന്‌ എല്ലാ ശനിയാഴ്‌ചകളിലും പൊതു സ്‌ഥലങ്ങളിലും ഞയറാഴ്‌ചകളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കേണ്ടത്‌ വളരെ പ്രധാനമാണെന്നും അല്ലാത്ത പക്ഷം ഡങ്കിപ്പനി ബാധിതരുടെ എണ്ണം അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group