രാജ്യത്തിന്റെ നിയമവുമായി ചേർന്നു പോകാത്ത അഭയാർത്ഥികളെ തിരിച്ചയയ്ക്കാനൊരുങ്ങി: ഡെൻമാർക്ക്

ഡെൻമാർക്കിൽ റെസിഡൻസി സ്റ്റാറ്റസിലുള്ള സിറിയക്കാരെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളെയും ഒഴിവാക്കാനുള്ള നീക്കവുമായി രാജ്യം മുന്നോട്ടു പോകുന്നു . യൂറോപ്യൻ യൂണിയനിൽ ഇത്തരമൊരു നീക്കം നടത്തുന്ന ആദ്യത്തെ രാജ്യമാണ് ഡെന്മാർക്ക് .രാജ്യത്തെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയാത്തവരെ കണ്ടെത്തി തിരികെ അയക്കാനാണ് തീരുമാനം.കുറഞ്ഞ വരുമാനമുള്ളതും വളരെയധികം മുസ്ലിം വിഭാഗക്കാർ താമസിക്കുന്നതുമായ പ്രദേശങ്ങളിലെ അഭയാർഥികൾ നിയമങ്ങൾ പാലിക്കുവാൻ വൈമുഖ്യം കാണിക്കുന്നതണ് അവരെ മാതൃരാജ്യങ്ങളിലേക്ക് തിരികെഅയയ്ക്കുവാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്, കൂടാതെ മുഖ്യധാരയോട് ഇഴുകിച്ചേരുവാൻ ഇസ്ലാമിക തത്വങ്ങൾ മുറുകെപ്പിടിക്കുന്ന അഭയാർത്ഥി സമൂഹത്തിനാകുന്നില്ലയെന്നതും വർധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾ കാരണവും രാഷ്ട്രീയപാർട്ടികൾ കുടിയേറ്റവിരുദ്ധനയം രൂപീകരിക്കാൻ നിർബന്ധിതരാക്കുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group