2023ൽ നടന്ന എപ്പാർക്കിയൽ അസംബ്ലിയിൽ എടുത്ത തീരുമാനപ്രകാരം കോതമംഗലം രൂപതാംഗങ്ങളായ സംരംഭകരുടെ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്നു.
രൂപതയാണ് നേതൃത്വം നൽകിയത്. ചെറുതും വലുതുമായ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സഭാംഗങ്ങൾക്ക് പരസ്പരം അറിയാനും സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന മേഖലകളിലെല്ലാം സഹകരണം ഉറപ്പാക്കാനും, യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും ഇത്തരം സമ്മേളനങ്ങൾ വഴി സാധിക്കുമെന്ന് ഉദ്ഘാടന സന്ദേശത്തിൽ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. വ്യത്യസ്ത തരത്തിലുള്ള ബിസിനസുകൾക്ക് നേതൃത്വം നൽകുന്ന നൂറോളം പേർ പങ്കെടുത്തു. ബിസിനസ് നിയമങ്ങൾ സംബന്ധിച്ച് ശ്രീമതി ആശാ ബിജോയ് ക്യാപ്പിറ്റൽ ഫണ്ടിംഗ് മേഖലയെക്കുറിച്ച് ശ്രീ ബിജോയ് പൊന്നമ്പേൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംരംഭക രംഗത്ത് ക്രൈസ്തവരുടെ അതുല്യമായ പാരമ്പര്യം തുടരാനും പരസ്പരമുള്ള വളർച്ച ഉറപ്പുവരുത്താനും സാധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രൂപത വികാരി ജനറൽ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group