കേരളത്തിന് ഭീഷണിയായി അന്യസംസ്ഥാന ക്രിമിനലുകള്‍; കേരളത്തില്‍ ആകെ 35 ലക്ഷത്തോളം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടത് 10,546 പേര്‍

സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ക്രിമിനലുകളുടെ എണ്ണം വർദ്ധിക്കുന്നത് ഭീതി പരത്തുന്നു.

തൃശൂർ വെളപ്പായയില്‍ കഴിഞ്ഞ ദിവസം ടി.ടി.ഇയെ ട്രെയിനില്‍ നിന്നു തള്ളിയിട്ട് കൊന്നതും എറണാകുളത്ത് വളർത്തുനായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കത്തില്‍ ഹൈക്കോടതി ഡ്രൈവറെ മർദ്ദിച്ചു കൊന്നതും അന്യസംസ്ഥാന ക്രിമിനലുകളുടെ സാന്നിദ്ധ്യം കേരളത്തില്‍ എന്തുമാത്രം ശക്തമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം.

ബഹുഭൂരിപക്ഷവും പ്രശ്നക്കാർ അല്ലാത്തതിനാല്‍ ആ വിശ്വാസം മുതലെടുത്താണ് ക്രിമിനലുകള്‍ ചുവടുറപ്പിക്കുന്നത്. 2016 മുതല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടത് 10, 546 അന്യസംസ്ഥാന തൊഴിലാളികളാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ എണ്ണം ആർക്കും അറിയില്ല.

2013 ല്‍ ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തിയ പഠനത്തില്‍ കേരളത്തിലെ കുടിയേറ്റക്കാരുടെ എണ്ണം 23.5 ലക്ഷമാണെന്ന് വ്യക്തമാക്കിയിരുന്നു. നിലവില്‍ 35 ലക്ഷത്തോളം പേർ ഉണ്ടാകുമെന്നാണ് നിഗമനം. ഇൻഷ്വറൻസ് ആനുകൂല്യങ്ങളും മറ്റും നല്‍കുന്ന ആവാസ് പദ്ധതിയില്‍ 5,16,320 പേർ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് സർക്കാരിന്റെ പക്കലുള്ള ഏക കണക്ക് .

മിക്കവരുടെയും യഥാർത്ഥ പേര് തൊഴില്‍ചെയ്യിപ്പിക്കുന്നവർക്കോ, അവർക്ക് പാർപ്പിട സൗകര്യം ഒരുക്കുന്നവർക്കോ അറിയില്ല. ഇതു മുതലെടുത്ത് തൊഴിലാളികളെന്ന വ്യാജേന കൊടുംകുറ്റവാളികള്‍ വ്യാജ തിരിച്ചറിയല്‍ കാർഡുമായി സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്.

2016 ഏപ്രിലില്‍ പെരുമ്ബാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ കിട്ടിയശേഷവും കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല.ബംഗ്ലാദേശ്, നേപ്പാള്‍, മ്യാൻമർ എന്നിവിടങ്ങളില്‍ നിന്നുള്ളവരും അന്യസംസ്ഥാനക്കാരെന്ന വ്യാജേനയെത്തുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m