വിശപ്പിന്റെ വർഷാചരണവുമായി മണ്ഡ്യ രൂപത

2022 ഏപ്രിൽ 3ന് ആരംഭിച്ച് 2023 ഈസ്റ്റർ ഞായറാഴ്ച വരെയുള്ള വർഷം മണ്ഡ്യ രൂപത വിശപ്പിന്റെ വർഷമായി ആചരിക്കുന്നതാണെന്ന് രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഇടയലേഖനത്തിലൂടെ അറിയിച്ചു.

വലിയൊരു നഗരവും ധാരാളം ഗ്രാമപ്രദേശങ്ങളും ഉൾക്കൊളളുന്ന മണ്ഡ്യ രൂപതയിൽ, വിശപ്പിന്റെ കരാളഹസ്തങ്ങൾ മനുഷ്യജീവിതങ്ങളെ കാർന്നുതിന്നുന്നു എന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു വർഷം ആചരിക്കുവാൻ ഉൾവെളിച്ചമേകിയതെന്നും ബിഷപ്പ് അറിയിച്ചു.

ഏപ്രിൽ 3ന് ഞായറാഴ്ച മണ്ഡ്യ രൂപതയിലെ എല്ലാ ഇടവകകളിലും സമർപ്പിത സമൂഹങ്ങളിലും ദിവ്യകാരുണ്യ സെന്ററുകളിലും മിഷൻ സെന്ററുകളിലും വിശപ്പിന്റെ വർഷം വി. കുർബാനയോടനുബന്ധിച്ച് തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഇടയലേഖനത്തിൽ മണ്ഡ്യ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പിതാവ് അറിയിച്ചു. ചൊല്ലേണ്ട പ്രാർത്ഥനയും, ആലപിക്കേണ്ട ഗാനവും, ലോഗോ ഉൾക്കൊളളുന്ന ബാനറും രൂപതാകേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കും. വിശപ്പിന്റെ വർഷം രൂപതാ തലത്തിൽ ഔദ്യോഗികമായി ബാംഗ്ലൂരിലെ ഹുളിമാവ് സാന്തോം പള്ളിയിൽ വച്ച് വലിയ തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യപ്പെടും. യുവജനങ്ങളുടെ നേതൃത്വത്തിൽ ഈ മെഗാ കാൻഡിൽ ഏപ്രിൽ 10 മുതൽ ഓരോ ഇടവകകളിലേക്കും ആഘോഷമായി കൊണ്ടുപോകും. ഞായറാഴ്ചകളിലെ പ്രധാന വി. കുർബാന മധ്യേ ഈ മെഗാ കാൻഡിൽ പ്രദക്ഷിണമായി പള്ളിയിലേക്കു കൊണ്ടു വരികയും പ്രാർത്ഥനയോടെ ഒരാഴ്ചക്കാലം ആ പള്ളിയിൽ വച്ചതിനു ശേഷം അടുത്ത ഞായറാഴ്ച അടുത്ത പള്ളിയിലേക്ക് ആഘോഷമായി കൊണ്ടു പോവുകയും ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group