കോവിഡ് വാക്‌സിൻ ലോകത്തിലെ എല്ലാവർക്കും ലഭ്യമാകണമെന്ന് മാർപാപ്പ

Pope wants Covid vaccine should be available to everyone in the world

വത്തിക്കാൻ സിറ്റി: കോവിഡ് വാക്‌സിൻ ലോകത്തിലെ എല്ലാവർക്കും ലഭ്യമാകണമെന്ന് മാർപാപ്പ. ലോകത്തിലെ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുന്നതിനെക്കുറിച്ച് പാപ്പാ പ്രത്യേക അഭ്യർത്ഥന നേതാക്കന്മാരോട് നടത്തുകയും ചെയ്തിരുന്നു. ലോകമെങ്ങും ഇതുവരെ 1.7 മില്യൺ ആളുകൾ വൈറസ് ബാധിതരായിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു.

ഇന്നത്തെ അന്ധകാരാവൃതവും അനശ്ചിതത്വവും നിറഞ്ഞ പകർച്ചവ്യാധിയുടെ അന്തരീക്ഷത്തിലും പ്രതീക്ഷയുടെ നിരവധിയായ വെളിച്ചങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട് – വാക്‌സിൻ കണ്ടുപിടുത്തം പോലെയുള്ളവ. ഈ പ്രകാശം എല്ലാവരെയും പ്രകാശിപ്പിക്കേണ്ടതുണ്ട്. അത് എല്ലാവർക്കും ആവശ്യവുമാണ്. അതുകൊണ്ട് ഞാൻ എല്ലാവരോടും – ഗവൺമെന്റ്, നേതാക്കന്മാർ, ബിസിനസുകാർ – അഭ്യർത്ഥിക്കുന്നു, മാത്സര്യം കൂടാതെ സഹകരണം പ്രോത്സാഹിപ്പിക്കുക. എല്ലാവർക്കുംവേണ്ടി പരിഹാരമാർഗ്ഗം കണ്ടെത്തുക. വാക്‌സിൻ എല്ലാവർക്കും നൽകുക പ്രത്യേകിച്ച്, ഏറ്റവും ദരിദ്രരായവർക്ക് – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group