സംസ്ഥാനത്ത് കോവിഡ് മഹാമാരിയെ തുടർന്ന് മരിച്ച കത്തോലിക്കാ കന്യാസ്ത്രീകൾക്ക് സർക്കാരിന്റെ നഷ്ടപരിഹാരം നിഷേധിക്കുന്നതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു. സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
സന്യാസിനിയുടെ നിയമപരമായ അനന്തരാവകാശി അവർ അങ്കമായിരുന്ന സന്യാസിനി സമൂഹത്തിനാണെന്ന് നിയമപരമായി സർക്കാർ സംവിധാനങ്ങൾ അംഗീകരിച്ചിട്ടുള്ളതാണ്.സന്യസ്തരുടെ സമൂഹത്തിന്റെ സുപിരിയറാണ് രക്ഷകർത്താവ് എന്ന നിലയിൽ രേഖകളിൽ ഒപ്പുവെയ്ക്കുന്നത്. ഇത്തരം വസ്തുതകൾ അറിയാവുന്ന സർക്കാർ ഉദ്യോഗസ്ഥർ വിവേചനം കാട്ടുന്നത് നിരുത്തരവാദിത്വമാണെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.ഡെത്ത് സർട്ടിഫിക്കറ്റുകൾ അടക്കം അപേക്ഷ സമർപ്പിച്ചിട്ടും അവഗണന കാണിക്കുന്നത് സന്യാസിനി സമൂഹത്തോടുള്ള അവഹേളനമാണ്. കോവിഡ് ബാധിച്ച് മരിച്ച ബി പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങളും സന്യാസിനിസമൂഹവും അർഹിക്കുന്നുവെന്നു എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
സമൂഹത്തിന്റെ സ്നേഹാദരവുകൾ അർഹിക്കുന്ന സന്യാസിനിമാർക്ക് മരണാനന്തര നഷ്ടത്തിന് പ്രത്യേക അപേക്ഷകളും ഓർഡറും വേണ്ടി വരുന്നത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group