ദൈവജനത്തിന് അർഹിക്കുന്ന നീതി നിഷേധിക്കരുതെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്. വിവാഹബന്ധങ്ങൾ അസാധുവാക്കാൻ സഭാകോടതികളെ സമീപിക്കുന്നവർക്ക് ആവശ്യമായ നീതി നടപ്പിലാക്കി കൊടുക്കുകയും അതേസമയം വിവാഹത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹത്തിന്റെ സത്താപരമായ ഐക്യവും അവിഭാജ്യതയും കാത്തുസൂക്ഷിക്കുവാൻ ട്രൈബൂണലിലെ ജഡ്ജിമാർ ദമ്പതികളെ സഹായിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷപ്രസംഗത്തിൽ ആവശ്യപ്പെട്ടു. വിവാഹവും ദാമ്പത്യബന്ധങ്ങളും വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സഭാകോടതികൾ പ്രായോഗികമായി മുന്നോട്ടുകൊണ്ടുപോകാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group