പാവപ്പെട്ടവരുടെ ഡോക്ടർ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

പാവപ്പെട്ട  ഡോക്ടർ എന്ന് വിശേഷിപ്പിക്കുന്ന വെനിസ്വേലിൻ ഡോക്ടർ ജോസ് ഗ്രിഗേറിയോ ഹെർണാണ്ടസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപന ചടങ്ങ് ഏപ്രിൽ 30 ന് നടക്കും വെനിസ്വേലൻ മെത്രാൻ സമിതി ഔദ്യോഗികമായി അറിയിച്ചതാണ് ഈ കാര്യം. കാരക്കാസിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഏപ്രിൽ 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന തിരുകർമ്മങ്ങൾക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും വെനസ്വേലയിലെ മുൻ അപ്പസ്തോലിക്  സ്ഥാനപതി കർദിനാൾ  പിയാട്രോ പരോളിൽ മുഖ്യകാർമികത്വം വഹിക്കും. ആൻഡീസ്  ഒരു പട്ടണത്തിലാണ് ജോസ് ഗ്രിഗേറിയോ ഹെർണാണ്ടസ് ജനിച്ചത് വൈദികനാകാൻ ആഗ്രഹിച്ച അദ്ദേഹം 1913 സെമിനാരിയിൽ ചേർന്നു എന്നൽ അനാരോഗ്യംമൂലം രണ്ടുതവണ അദ്ദേഹം തിരികെ പോന്നു. പിന്നീട് വൈദ്യശാസ്ത്രം അഭ്യസിച്ച അദ്ദേഹം തിരക്കുകൾ ഏറെയുണ്ടെങ്കിലും ലും ദരിദ്രരായ ജനങ്ങളോട് കരുണ കാണിക്കുകയും ആശുപത്രിയിൽ പോകാൻ കഴിയാത്തവരെ വീട്ടിൽ പോയി ശുശ്രൂഷിക്കുകയും ചെയ്തു. പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി ചികിത്സയും മരുന്നും നൽകി അദ്ദേഹം പാവങ്ങളുടെ ഇടയിൽ പ്രിയപ്പെട്ട ഡോക്ടർ ആയി മാറി ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ പേരിൽ അദ്ദേഹo അനേകം ബഹുമാനങ്ങളും പ്രശംസയും നേടിയിട്ടുണ്ട്. ആഴമായ ക്രൈസ്തവ വിശ്വാസിയായിരുന്നു ഡോക്ടർ  1918-ലെ സ്പാനിഷ് ഇൻഫ്ളുവെൻസിൽ വലഞ്ഞ സാധാരണ ജനങ്ങൾക്ക്  നൽകിയ സേവനം മരണശേഷവും ഹെർണാണ്ടസിന് പ്രശസ്തി വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ഇപ്പോഴും നിരവധി ആളുകളാണ് ഡോക്ടർ ശവകുടീരം സന്ദർശിക്കാനും രോഗസൗഖ്യം നേടാനും എത്തുന്നത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group