ഡിസംബർ മാസം ഭിന്നശേഷിക്കാരായ ആളുകൾക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പാ

സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗങ്ങളിലൊന്നായ ഭിന്നശേഷിക്കാരായ ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഡിസംബർ മാസത്തിലെ പാപ്പായുടെ പ്രത്യേക പ്രാർത്ഥനാ നിയോഗമടങ്ങിയ വീഡിയോയിലൂടെയാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.

ഈ സഹോദരങ്ങൾക്കുനേരെ, അജ്ഞത മൂലവും മുൻവിധികൾ കാരണവും തിരസ്കാരത്തിന്റേതായ മനോഭാവം സ്വീകരിക്കുന്നതിനെ പാപ്പാ അപലപിച്ചു. പൊതുസ്ഥാപനങ്ങൾ ഭിന്നശേഷിക്കാരായ ആളുകൾക്കുവേണ്ടിയുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. അവർക്ക് വിദ്യാഭ്യാസത്തിനും തങ്ങളുടെ ക്രിയാത്മകത പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ജോലിസാധ്യതകൾക്കുംവേണ്ടിയുള്ള ശ്രമങ്ങൾ മുന്നോട്ടുവയ്ക്കേണ്ടതുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെയും കൊണ്ടുവരുന്നതിന് സഹായകരമായ പദ്ധതികളുടെ ആവശ്യമുണ്ടെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group