മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്ര ദിനത്തിൽ, ഈ ആഗോള വിപത്തിനെ ചെറുക്കുന്നതിന് കൃത്യമായ നടപടികൾ കൈക്കൊള്ളാൻ ആഗോള നേതാക്കൻ മാരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.
ഫെബ്രുവരി എട്ടാം തീയതി പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.“അടിമകളായി വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യുന്ന നമ്മുടെ സഹോദരീസഹോദരന്മാർക്കുവേണ്ടി നമ്മുടെ ജീവിതവും ഹൃദയവും തുറക്കാനും പ്രതികരിക്കാനും നടപടിയെടുക്കാൻ നമുക്കു പരസ്പരം സഹായിക്കാം.
വ്യക്തികളും കുടുംബങ്ങളും എന്ന നിലയിലും ഇടവക, സന്യാസ സമൂഹങ്ങൾ എന്ന നിലയിലും സഭാകൂട്ടായ്മകളായും പ്രസ്ഥാനങ്ങളായും സാമൂഹികവുമായ വിവിധ മേഖലകളിൽ പ്രാർത്ഥനയിലൂടെയും പ്രവർത്തനത്തിലൂടെയും മനുഷ്യ മഹത്വത്തിന്റെ സംരക്ഷണത്തിനായും നമുക്കു തീക്ഷ്ണമായി പ്രാർത്ഥിക്കാം, സജീവമായി പ്രവർത്തിക്കാം – പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group