ഇസ്ലാമിക തീവ്രവാദത്തെ തുടച്ചുനീക്കാൻ കടുത്തനിലപാടുമായി യൂറോപ്യൻ ഭരണകൂടം

വിയന്ന/പാരിസ്: ഇസ്ലാമിക തീവ്രവാദത്തിനെതിരെ തീവ്രനടപടികളുമായി യൂറോപ്യൻ ഭരണകൂടം. തീവ്രവാദം യൂറോപ്പിൽ വെറുമുറുക്കി വരുന്ന സാഹചര്യത്തിലാണ് ഭരണകൂടം കാര്യമായ ഇടപെടലുകൾ നടത്താൻ പദ്ധതിയിടുന്നത്. ഫ്രാൻസിന്റെ യൂറോപ്യൻ അഫേർസ് മിനിസ്റ്റർ ക്ലെമെന്റ് ബ്രൂണേയും, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്  ചാൾസ് മിഷെലും പരസ്പര സഹകരണത്തോടെ തീവ്രവാദം തടയുന്നതിനെപ്പറ്റി ഓസ്ട്രിയൻ ചാൻസിലർ സെബാസ്റ്റ്യൻ കുർട്സുമായി ചർച്ചചെയുവാൻ വിയന്ന സന്ദര്ശിക്കുവാനിരിക്കുകയാണ്. ഇതിനോടനുബന്ധമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിനൊപ്പമുള്ള വീഡിയോ ചർച്ചയിലും കുർട്സ് പങ്കെടുക്കുന്നുണ്ട്. ഫ്രാൻസിലും,ഓസ്ട്രിയയിലും മതനിന്ദയുടെ പേരിൽ അരങ്ങേറിയ കൊലപാതകങ്ങളുടെ മുറിവുണങ്ങും മുൻപാണ് ഇത്തരം ഒരു തീരുമാനം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. യൂറോപ്യൻ ക്രിസ്ത്യൻ ചാൻസിലർ എന്ന് വിളിപ്പേരുള്ള സെബാസ്റ്റ്യൻ കുർട്സ് അടിയുറച്ച ക്രൈസ്തവ വിശ്വാസികൂടിയാണ്. കുർട്സിന്റെ നേതൃത്വത്തിൽ ഇസ്ലാമിക ഭീകരതയെ ഇല്ലായിമ ചെയ്യാൻ ശക്തമായ ഇടപെടലുകളാണ് ഓസ്ട്രിയൻ ഗവണ്മെന്റ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇസ്ലാമിക മതമൗലികവാദികളുമായി ബന്ധപ്പെട്ട അറുപതോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നിരുന്നു.  മതതീവ്രവാദികൾ എന്ന സംശയിക്കുന്ന മുപ്പതോളം പേരെ ചോദ്യം ചെയ്യുന്നതിനുള്ള ഉത്തരവുമായിട്ടാണ്  റെയ്ഡ് നടന്നത്.
 
ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ജിഹാദി വിയന്നയിൽ നാലുപേരെ  വെടിവച്ച് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീവ്രവാദത്തിനെതിരായ നടപടികൾ ശക്തമായത്. കരിന്തിയ, ലോവർ ഓസ്ട്രിയ, വിയന്ന, സ്റ്റിറിയ എന്നീ മേഖലകളിലായിരുന്നു പ്രധാനമായും റെയ്ഡ് നടന്നത്. റെയ്‌ഡും ആക്രമണവും തമ്മിൽ ബന്ധമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. യൂറോപ്പിൽ വേരോടിയ തീവ്ര ഇസ്ലാമികതയെ പിഴുതെറിയുകയാണ് റൈഡിന്റെ പിന്നിലെ ലക്ഷ്യമെന്ന് ഓസ്ട്രിയൻ ആഭ്യന്തരമന്ത്രി  കാൾ നെഹാമൈർ ഓർമ്മിപ്പിച്ചു.തീവ്രവാദത്തിനുള്ള സാമ്പത്തിക സഹായവും കള്ളപ്പണവും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നതാണ്. മുസ്ലിം ബ്രദർഹുഡ്, ഹമാസ് എന്നീ തീവ്രവാദ ശൈലിയുള്ള സംഘടനകളുമായി സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എഴുപതിലധികം വ്യക്തികളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണെന്ന് സ്റ്റിറിയ മേഖലയിലെ പ്രോസിക്യൂട്ടേഴ്സ് ഓഫീസ്‌ അറിയിച്ചു. നവംബര് 2ന് വിയന്നയിൽ നടന്ന ആക്രമണം ഓസ്ട്രിയയിൽ അരങ്ങേറുന്ന ആദ്യത്തെ തീവ്രവാദ ആക്രമണമാണ്. കുജടിം ഫേജ്സുലെ എന്ന ഇരുപത്‌വയസുകാരനാണ് ആക്രമണത്തിന് പിന്നിൽ. ജർമനിയിലും, സ്ലോവാക്കിയയിലും ഇയാൾക്കുള്ള ബന്ധങ്ങളെകുറിച്ചും അന്വേഷിച്ച് വരുന്നുണ്ട്. ക്രിസ്തിയ നിലപാടുകളെ കൂടുതൽ ശക്തമാക്കാൻ വരും കാലങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുമെന്നതിലേക്കാണ് ഈ നടപടികൾ വിരൽചൂണ്ടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group