വർഗീയതയെ ഇന്ത്യ ചെറുത്തുതോൽപ്പിക്കുമെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

വർഗീയതയെ ഇന്ത്യ ചെറുത്തുതോൽപ്പിക്കുമെന്ന് തെളിയിക്കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. രാഷ്ട്രീയ ഭൂരിപക്ഷം എന്നത് ആശയങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുന്ന ഭൂരിപക്ഷമാണ്. എന്നാൽ, അതിനെ വർഗീയ ഭൂരിപക്ഷം എന്ന ധ്രുവീകരണ ആശയം ഉയർത്തി തകർക്കാൻ ആരു ശ്രമിച്ചാലും അത് ഇന്ത്യയിൽ അപ്പാടെ വിലപ്പോകില്ല എന്നതാണു തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും കെഎൽസിഎ ഭാരവാഹികൾ പറഞ്ഞു.

അഴിമതിയും ഏകാധിപത്യ പ്രവണതകളും പ്രതിഷേധങ്ങളെ വകവയ്ക്കാത്ത നിലപാടുകളും ജനം എതിർക്കുന്നതിൻ്റെ തെളിവുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അവർ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group