2030 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍

ഫ്രാന്‍സില്‍ പഠിക്കാനായി ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രഖ്യാപനം.

30000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2030 ഓടെ പഠിക്കുന്നതിനായി അവസരം ഒരുക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 75 ാം റിപബ്ലിക് ദിനാഘോ,ത്തിന്റെ ഭാഗമായി നടത്തിയ പരേഡിലെ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം.

2030 ഓടെ 30000 ഇന്തയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠനത്തിനായി അവസരഹ്ങള്‍ ഒരുക്കുമെന്ന് അദ്ദേഹം തന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിക്കുകയായിരുന്നു. ഇത് സാധ്യമാക്കുന്നതിനായി ശ്രമിക്കും. ഫ്രഞ്ച് ഭാഷ സംസാരിക്കാത്ത വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാലകളില്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകള്‍ സ്ഥാപിക്കും. ഫ്രാന്‍സില്‍ പഠിച്ച മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ കൂടുതല്‍ സുഖമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group