ഇസ്രായേലിലെ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം: ചങ്ങനാശ്ശേരി അതിരൂപത

ഇസ്രായേയിലെ പല പ്രദേശങ്ങളിലും ഹമാസും ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടൽ ശക്തമാകുന്ന സാഹചര്യത്തിൽ മലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ കേന്ദ്ര സംസഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തലേറ്റ് ആവശ്യപ്പെട്ടു.രാത്രിയും പകലും യുദ്ധഭീതിയുടെ നിഴലിൽ കഴിയുന്ന ഇവർക്ക് ഇന്ത്യൻ എംബസ്സി ആവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കണം. അപ്പാർട്മെന്റുകളിൽ കഴിയുന്ന ജോലി രഹിതർക്ക് ഭക്ഷണത്തിനും മരുന്നിനുമുള്ള സൗകര്യമുണ്ടാക്കണമെന്നും പ്രവാസി അപ്പസ്തലേറ്റ് ആവശ്യമുന്നയിച്ചു. കേരളാ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക, ആശുപത്രികളിലും അപ്പാർട്മെന്റുകളിലും കഴിയുന്നവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും, ഈ പ്രത്യേക സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്കായി കേന്ദ്രസർക്കാർ ഇടപെട്ട് പ്രത്യേക വിമാന സർവീസുകൾ നടത്തണമെന്നും സർക്കാരുകളോട് അതിരൂപതാ പ്രവാസി അപ്പസ്തലേറ്റ് ആവശ്യപ്പെട്ടു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group