ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന രീതിയിലുള്ള പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു…

ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന രീതിയിലുള്ള യൂട്യൂബ് പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
യൂട്യൂബറൂം, ബിസിനസുകാരനുമായ ജെഫ്രീസ്റ്ററിന്റെ ഏറ്റവും പുതിയ കോസ്മെറ്റിക് പരസ്യമാണ് ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന രീതിയിൽ പിങ്ക് റിലീജിയൻ എന്നപേരിൽ ചിത്രീകരിച്ചിരിക്കുന്നത്.പരിശുദ്ധ മറിയത്തെയും മാലാഖമാരെയും വിശ്വാസ തത്വങ്ങളെയും അപമാനിക്കുന്നരീതിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് . മതപരമായ സംഗീതവും വീഡിയോയ്ക്ക് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിട്ടുണ്ട്.മാത്രമല്ല അഭിനയിക്കുന്നവർ അശ്ലീലത ഉണർത്തുന്ന വേഷവിധാനങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നു.ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകങ്ങളായ ഹനാൻ വെള്ളം, കുരിശു രൂപം, തിരുഹൃദയം, കുമ്പസാരം തുടങ്ങിയ അടിസ്ഥാന വിശ്വാസത്തെ അപമാനിക്കുന്ന രീതിയിലും പരസ്യത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
ആഗോളവ്യാപകമായി ഈ വീഡിയോ യ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group