സമാധാനത്തിന് ആഹ്വാനം ചെയ്ത് എസ്ത്വനിയൻ ബിഷപ്പുമാർ

അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സംഘർഷഭരിതമായ എസ്ത്വനിയയിൽ സമാധാനo പുനസ്ഥാപിക്കാൻ ഇന്റർ റീജിയണൽ അസോസിയേഷൻ ഓഫ് ബിഷപ്പ്സ് ഓഫ് സതേൺ ആഫ്രിക്കൻ (IMBISA) ആഹ്വാനം ചെയ്തു.സംഘർഷഭരിതമായ രാജ്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് നിരവധി ബിഷപ്പുമാർ ആശങ്ക പ്രകടിപ്പിക്കുകയും സമാധാനത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.അംഗോള, ബോട്സ്വാന, എസ്ത്വനിയ, ലെസോത്തോ, മൊസാംബിക്ക്, നമീബിയ, സാവോ ടോം & പ്രിൻസിപ്പി, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള ബിഷപ്പുമാർ ഉൾപ്പെടുന്ന ഇന്റർ റീജിയണൽ അസോസിയേഷൻ ഓഫ് സതേൺ ആഫ്രിക്ക (IMBISA) തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജ്യത്തെ സമാധാനത്തിനുവേണ്ടി ആഹ്വാനം ചെയ്തത്.
രാജ്യത്തിന്റെ സമാധാനത്തിനായി ഫ്രാൻസിസ് മാർപാപ്പയും പ്രാർത്ഥനകൾ അറിയിച്ചിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group