വൈദികരുടെ തുടര്‍ പരിശീലനം രണ്ടാം ബാച്ചിന് തുടക്കo

കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ക്കായുളള തുടര്‍ പരിശീലനത്തിന്റെ രണ്ടാം ബാച്ചിനു തുടക്കമായി. കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥാനലയത്തില്‍ ജൂലൈ 4, 5 തീയതികളില്‍ നടക്കുന്ന പരിശീലനം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പരിശീലനത്തില്‍ 2009നു മുന്‍പ് വൈദികപട്ടം സ്വീകരിച്ച 95 വൈദികര്‍ പങ്കെടുക്കുന്നു. ജൂണ്‍ 27, 28 തീയതികളില്‍ സംഘടിപ്പിച്ച ആദ്യ ബാച്ച് പരിശീലനത്തില്‍ 2008ന് ശേഷം വൈദികപട്ടം സ്വീകരിച്ച 60 വൈദികര്‍ പങ്കെടുത്തിരുന്നു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചകളും തുടര്‍ പരിശീലനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group