വൃദ്ധജനത്തെ പുറന്തള്ളുന്ന മനോഭാവം ആവരുത് ദയാവധം: ഫ്രാൻസിസ് പാപ്പ

വിഷലിപ്തമായ വലിച്ചെറിയൽസംസ്കാരത്തെ ചെറുക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. വയോജന പീഢനവിരുദ്ധ ലോകദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെട്ട ശനിയാഴ്ച എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്.

“പ്രായാധിക്യം ചെന്നവർ, യഥാർഥവും ആവൃതവുമായ ദയാവധമായ ഉപേക്ഷിക്കൽ മനോഭാവത്തോടെ എത്രയോ തവണ തള്ളിക്കളയപ്പെടുന്നു. നമ്മുടെ ലോകത്തിന് ഏറെ ദോഷകരമായ ആ വലിച്ചെറിയൽസംസ്കൃതിയുടെ ഫലമാണത്. ഈ വിഷലിപ്തസംസ്കാരത്തെ ചെറുക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു” – പാപ്പ കുറിച്ചു.

വിവിധ ഭാഷകളിലായി അഞ്ചുകോടി 35 ലക്ഷത്തിലേറെ വരുന്ന ‘എക്സ്’ അഥവാ, ട്വിറ്റർ അനുയായികളുള്ള പാപ്പ കുറിക്കുന്ന സന്ദേശങ്ങൾ സാധാരണ അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ ഒൻപതു ഭാഷകളിൽ ലഭ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group