ഹെയ്തിയില്‍ അശാന്തി പടരുന്നു: സമാധാനത്തിന് ആഹ്വാനം നൽകി മെത്രാന്മാർ..

സംഘർഷഭരിതമായ ഹെയ്തിയില്‍ പ്രസിഡന്റ് കൊല്ലപ്പെട്ടതോടെ രാജ്യം വീണ്ടും ആസമാധാനത്തിലേക്ക് നീങ്ങുകയാണ്.
ദരിദ്രമായ ഈ കരീബിയന്‍ രാജ്യത്തിന് പ്രസിഡന്റോ വര്‍ക്കിംഗ് പാര്‍ലമെന്റോ ഇല്ലാത്ത അവസ്ഥയാണ്ഇപ്പോൾ, ഇടക്കാല പ്രധാനമന്ത്രിയായി ക്ലോഡ് ജോസഫ് അധികാരമേല്‍ക്കുകയും രാജ്യത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയതാണ് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമെന്ന് ഇടക്കാല പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു.പതിനൊന്ന് ദശലക്ഷം ജനങ്ങളുള്ള ഹെയ്തിയില്‍ നാല് ദശലക്ഷം ആളുകള്‍ പട്ടിണിയിലാണ്. വ്യാപകമായ കൂട്ടമാനഭംഗവും അക്രമങ്ങളും ഇവിടെ പതിവാണ്. സായുധ സംഘങ്ങളാണ് ഹെയ്തിയുടെ പല ഭാഗങ്ങളും നിയന്ത്രിക്കുന്നത്. കോവിഡ് കാലത്ത് അതിഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്.ഈ സാഹചര്യത്തിൽ സമാധാനം പുനഃ സ്ഥാപിക്കുവാൻ വേണ്ടി പ്രാർത്ഥനയ്ക്കായി ആഹ്വാനം ചെയ്തിരിക്കുകയാണ് ഹെയ്തിയിലെ കത്തോലിക്കാ മെത്രാൻ സമിതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group