രോഗശയ്യയിലും വിശുദ്ധ കുർബാനയെ മുറുകെ പിടിച്ച് ഫാ. മാർലോൺ വൈറലാകുന്നു.

രോഗശയ്യയിലും വിശുദ്ധ കുർബാനയെ മുറുകെ പിടിച്ച് ഫാ. മാർലോൺ വൈറലാകുന്നു.
#Even holding the Holy Qurbana on his sickbed, Fr. Marlon.

ബ്രസീൽ: അപൂർവ്വമായ ന്യൂറോ ഡിജെനറേറ്റിവ് രോഗം ബാധിച്ച ബ്രസീലിയൻ പുരോഹിതൻ ഫാ. മാർലോൺ മെസിയോയുടെ വിശുദ്ധ കുർബാന അർപ്പിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നു. കൃത്രിമ ശ്വസനോപകരണത്തിന്റെ സഹായത്താലാണ് വൈദികൻ കുർബാന അർപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കാൻ ഇദ്ദേഹം വിസമ്മതിച്ചിരുന്നു, വിശുദ്ധ കുർബാന അർപ്പിക്കാൻ കൃത്രിമ ശ്വസനോപകരണം തടസ്സമാകുമെന്നതിനാലാണ് ഇതിന് തയ്യാറാവാത്തത്. ഫാ മാർലോണിന്റെ സഹോദരൻ പൗലോ ഗുസ്താവോ നവംബർ 20 -നാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രം ഷെയർ ചെയ്തത്. ഓക്സിജൻ മാസ്ക് ഉപയോഗിച്ചും വൈദികൻ ആശുപത്രി കിടക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്.

നവംബർ 17 -നാണ് സാവോ പോളയിലെ സാവോ ജോസ് ഡോസ് കമ്പോസ് മുനിസിപ്പാലിറ്റിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തന്റെ 20 വർഷ പൗരോഹിത്യ ജീവിതത്തിനിടയിൽ ഒരു തവണപോലും വിശുദ്ധ കുർബാന ഈ വൈദികൻ ഒഴിവാക്കിയിട്ടില്ല. ആശുപത്രിയിൽ പ്രവേശിച്ചത് മുതൽ അദ്ദേഹത്തിന്റെ അമ്മയാണ് പരിചരണം ഏറ്റെടുത്തിരിക്കുന്നത്. എല്ലാവർക്കുമായി പ്രാർത്ഥിക്കുന്നു, ഒപ്പം തനിക്കായി എല്ലാവരും പ്രാർത്ഥന തുടരണമെന്നും ഫാ. മാർലോൺ പറഞ്ഞു. ആശുപത്രിയിൽ വൈദികനാവശ്യമായ മികച്ച ചികിത്സാ സൗകര്യം ലഭ്യമാണെന്നും ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നും സഹോദരൻ പൗലോ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group