സഭാത്മക പരിശീലനത്തിന്റെ വേദികളാകണം സെമിനാരികൾ: മാർ ജോസഫ് പെരുന്തോട്ടം

സ​​​ഭാ​​​ത്മ​​​ക കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ന ക​​​ള​​​രി​​​ക​​​ളാ​​​ക​​​ണ​​o സെ​​​മി​​​നാ​​​രി​​​ക​​​ളെന്നും വൈ​​​ദി​​​ക വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ മ​​​ന​​​സാ​​​കു​​​ന്ന വെ​​​ള്ള​​​ക്ക​​​ട​​​ലാ​​​സി​​​ല്‍ പൗ​​​രോ​​​ഹി​​​ത്യ​​​ചി​​​ത്രം വ​​​ര​​​യ്ക്കു​​​ന്ന വൈ​​​ദി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ല്‍ സ​​​ഭാ​​​ദ​​​ര്‍ശ​​​ന​​​ങ്ങ​​​ള്‍ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള പു​​​രോ​​​ഹി​​​ത​​​ന്‍റെ യ​​​ഥാ​​​ര്‍ഥ ചി​​​ത്രം വി​​​രാചി​​​ത​​​മാ​​​ക​​​ണ​​​മെ​​​ന്നും ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മൈ​​​ന​​​ര്‍ സെ​​​മി​​​നാ​​​രി​​​യാ​​​യ സെ​​​ന്‍റ് തോ​​​മ​​​സ് മൈ​​​ന​​​ര്‍ സെ​​​മി​​​നാ​​​രി കു​​​റി​​​ച്ചി​​​യി​​​ലേ​​​ക്കു മാ​​​റ്റി സ്ഥാ​​​പി​​​ച്ച​​​തി​​​ന്‍റെ സു​​​വ​​​ര്‍ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്കു സ​​​മാ​​​പ​​​നം കു​​​റി​​​ച്ചു​​​ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ‌​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സെ​​​മി​​​നാ​​​രി​​​യു​​​ടെ ജൂ​​​ബി​​​ലി അ​​​തി​​​രൂ​​​പ​​​ത മു​​​ഴു​​​വ​​​ന്‍ സ​​​ന്തോ​​​ഷി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​മാ​​​ണെ​​​ന്നും ജൂ​​​ബി​​​ലി​​​യാ​​​ച​​​ര​​​ണം സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും ഐ​​​ക്യ​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ല്‍കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വീ​​​ഡി​​​യോ സ​​​ന്ദേ​​​ശം ന​​​ല്‍കി. സെ​​​മി​​​നാ​​​രി​​​യു​​​ടെ പൂ​​​ര്‍വ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ കൂ​​​ടി​​​യാ​​​യ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് എ​​​ന്നി​​​വ​​​ര്‍ സ​​​ന്ദേ​​​ശം ന​​​ല്‍കി. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ൺ. വ​​​ര്‍ഗീ​​​സ് താ​​​ന​​​മാ​​​വു​​​ങ്ക​​​ല്‍, വ​​​ട​​​വാ​​​തൂ​​​ര്‍ സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പൊ​​​സ്‌​​​ത​​​ലി​​​ക് സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​സ്‌​​​ക​​​റി​​​യാ ക​​​ന്യാ​​​കോ​​​ണി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group