മാർപാപ്പയുടെ സ്ലൊവാക്യൻ സന്ദർശനത്തിനു മുന്നോടിയായി പ്രാർത്ഥന മാരത്തൺ അരംഭിക്കുന്നു.

സ്ലൊവാക്യ: ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനത്തിന് മുന്നോടിയായി പ്രാർത്ഥന മാരത്തൺ നടത്തുവാൻ ആഹ്വാനം നൽകി സ്ലൊവാക്യൻ പൊന്തിഫിക്കൽ മിഷനറി വർക്ക്സ്.സെപ്റ്റംബർ 12 ന് മാർപാപ്പയുടെ അപ്പോസ്തോലിക സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും അതിനു മുന്നോടിയായി ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്ന പ്രാർത്ഥന മാരത്തണിൽ പങ്കുചേരുവാൻ വിശ്വാസ സമൂഹത്തോട് പൊന്തിഫിക്കൽ മിഷനറി വർക്ക്സ് ആഹ്വാനം ചെയ്തു.എല്ലാ വിശ്വാസികളും ദേവാലയങ്ങളിലോ ഭവനങ്ങളിലോ ഇരുന്ന് ജപമാല ചൊല്ലി മാരത്തണിന്റെ ഭാഗമാകുവാൻ
ബ്രാട്ടിസ്ലാവയിലെ സഹായ മെത്രാൻ ജോസഫ് ഹാക്കോയും ആഹ്വാനം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group