പ്രവാസി രൂപതകള്‍ പ്രവാസികളുടെ ശുശ്രൂഷകള്‍ക്ക് വേണ്ടി മാത്രമാകരുത് : മാര്‍ റാഫേല്‍ തട്ടില്‍

പ്രവാസി രൂപതകള്‍ പ്രവാസികളുടെ ശുശ്രൂഷകള്‍ക്ക് വേണ്ടി മാത്രമാകരുതെന്ന് ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍. രാമനാഥപുരം രൂപതയുടെ പ്രഥമ രൂപതാ അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമനാഥപുരം പോലെയുള്ള പ്രവാസി രൂപതകള്‍ പ്രവാസികളുടെ ശുശ്രൂഷകള്‍ക്ക് വേണ്ടി മാത്രമാകരുത് മറിച്ച് അവര്‍ കുടിയേറിയ പ്രദേശങ്ങളുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ വളരണമെന്ന് അദ്ദേഹം പറഞ്ഞു.

സാന്തോം പാസ്റ്ററല്‍ സെന്‍ററില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച രൂപതാ യോഗത്തിന് വികാരി ജനറാള്‍ മോണ്‍. ജോസഫ് ആലപ്പാടന്‍ സ്വാഗതം ആശംസിച്ചു. രൂപതാ അധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട് രൂപതാ അസംബ്ലിയുടെ ലക്ഷ്യവും നിലപാടുകളും ആമുഖ പ്രഭാഷണത്തിലൂടെ വ്യക്തമാക്കി. തുടര്‍ന്ന് ക്രിസ്തീയ സാക്ഷ്യത്തിനും സുവിശേഷവല്‍ക്കരണത്തിനുമായി മാധ്യമങ്ങളെ ഗുണപരവും സൃഷ്ടിപരവുമായി എങ്ങനെ പ്രയോജനപ്പെടുത്താം? ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ തിരുവചനങ്ങളുടെയും സഭാ പ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ ഒരു കത്തോലിക്കാ വിശ്വാസി സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് എന്ത്? എന്നീ വിഷയങ്ങളെക്കുറിച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് ഫാ. റോയി കണ്ണഞ്ചിറ, പ്രൊഫ. കെ എം ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group