ആദ്യ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് രാജ്യത്തിന് സമ്മാനിച്ചു

ഇന്ത്യയിൽ ആദ്യമായി ത്രിഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ പോസ്റ്റ് ഓഫീസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിൽ അൾസൂർ ബസാറിന് സമീപമാണ് 1,100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നടന്നത്.

45 ദിവസംകൊണ്ടാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയില്‍, പ്രത്യേക റോബോട്ടിക് യന്ത്രങ്ങള്‍ ഉപയോഗിച്ച് ഘട്ടംഘട്ടമായി കോണ്‍ക്രീറ്റ് നിക്ഷേപിച്ചാണ് കെട്ടടത്തിന്‍റെ ഭിത്തികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. പെട്ടെന്ന് ഉറയ്ക്കുന്ന പ്രത്യേക തരം കോണ്‍ക്രീറ്റ് ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. മദ്രാസ് ഐഐടിയുടെ സാങ്കേതിക സഹായത്തോടെ ലാസന്‍ ആന്‍ഡ് ടബ്രോ ലിമിറ്റഡ് ആണ് നിര്‍മാണം നടത്തിയിട്ടുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group