കാലഘട്ടത്തിന്റെ വെല്ലുവിളികളെ ജാഗ്രതയോടെ നേരിടുക : പ്രോ ലൈഫ്‌

കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മൂ​​ഹ്യ​​ജീ​​വി​​ത​​ത്തെ സ്വാ​​ധീ​​നി​​ക്കു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ള്‍ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ അതിനെ നേരിടണമെന്ന് സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭാ പ്രോ ​​ലൈ​​ഫ് അ​​പ്പോ​​സ്ത​​ലേ​​റ്റ്.

വ​​രും​​ ത​​ല​​മു​​റ​​യെ ഉ​​ന്മൂ​​ല​​നം ചെ​​യ്യാ​​ന്‍ ഇ​​ട​​യാ​​ക്കു​​ന്ന കോ​​ടി​​ക്ക​​ണ​​ക്കി​​നു തു​​ക വി​​ല​​മ​​തി​​ക്കു​​ന്ന മ​​യ​​ക്കു​​ മ​​രു​​ന്നു​​ക​​ളു​​ടെ വി​​ല്പ​​ന, കൊ​​ച്ചു​​കു​​ട്ടി​​ക​​ള്‍ പോ​​ലും ​​പ​​ട്ടാ​​പ്പ​​ക​​ല്‍ പ​​ര​​സ്യ​​മാ​​യി ജാ​​തി​​യും മ​​ത​​വും തി​​രി​​ച്ചു കൊ​​ല​​വി​​ളി​​ക​​ള്‍ ന​​ട​​ത്തു​​ന്ന പ്ര​​ക​​ട​​ന​​ങ്ങ​​ള്‍, മ​​ത​​സൗ​​ഹാ​​ര്‍ദ്ദം ന​​ഷ്ട​​പ്പെ​​ടു​​ത്തു​​ന്ന പ​​ര​​സ്യ​​ പ്ര​​സ്താ​​വ​​ന​​ക​​ളും, സ​​മ്മേ​​ള​​ന​​ങ്ങ​​ളും, വ​​ര്‍ധി​​ച്ചു​​ വ​​രു​​ന്ന കൊ​​ല​​പാ​​ത​​ക​​ങ്ങ​​ള്‍, സ്ത്രീ​​പീ​​ഡ​​ന​​ങ്ങ​​ള്‍, ആ​​ത്മ​​ഹ​​ത്യ​​ക​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം നാ​​ടി​​ന്‍റെ സു​​സ്ഥി​​ര​​ത​​യും സ​​മാ​​ധാ​​ന​​വും ന​​ഷ്ട​​പ്പെ​​ടു​​ത്തു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കാ​​തെ സ​​ര്‍ക്കാ​​രും സ​​മൂ​​ഹ​​വും ജാ​​ഗ്ര​​ത പു​​ല​​ര്‍ത്തു​​ക​​യും ഉ​​ചി​​ത​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​ക്ക​​ണ​​മെ​​ന്നും പ്രോ ​​ലൈ​​ഫ് അ​​പ്പോ​​സ്ത​​ലേ​​റ്റ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group