പോ​പ്പു​ല​ർ ഫ്ര​ണ്ട് റാ​ലി​യിലെ വർഗ്ഗീയ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന മു​ദ്രാ​വാ​ക്യം : പോ​ലീ​സ് കേസെടുത്തു

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പോ​പ്പു​ല​ർ ഫ്ര​ണ്ട് ജ​ന​മ​ഹാ​സ​ഭ റാ​ലി​ക്കി​ടെ വ​ർ​ഗ്ഗീയ പ്ര​കോ​പ​നം സൃഷ്ടി​ക്കു​ന്ന മുദ്രാവാക്യം വി​ളി​ച്ച സം​ഭ​വ​ത്തി​ൽ ഐ​പി​സി 153 എ ​പ്ര​കാ​രം ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്പ​ർ​ധ വ​ള​ർ​ത്തി​യ​തി​ന് കു​ട്ടി​യെ കൊ​ണ്ടു​വ​ന്ന​വ​ർ​ക്കും സം​ഘാ​ട​ക​ർ​ക്കു​മെ​തി​രേ​യാ​ണു കേ​സ്.

റാ​​ലി​​ക്കി​​ടെ പ്ര​​കോ​​പ​​ന​​പ​​ര​​മാ​​യ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ചെ​​ന്നു കാ​​ട്ടി സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി, ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്ക് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചിരുന്നു. ബം​ജ്റം​ഗ്ദ​ളി​ന്‍റെ​യും പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ​യും റാ​ലി​ക​ൾ 21 നു ​ന​ട​ന്നി​രു​ന്നു.

പോ​ലീ​സ് നി​ർ​ദ്ദേശം ലം​ഘി​ച്ച് പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് ഐ​പി​സി 283 പ്ര​കാ​രം ഇ​രു​സം​ഘ​ട​ന​ക​ൾ​ക്കു​മെ​തി​രേയും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ തേ​ടി​യെ​ന്നാ​ണ് വി​വ​രം. 10 വ​യ​സ് പോ​ലും തോ​ന്നി​ക്കാ​ത്ത കു​ട്ടി മ​റ്റൊ​രാ​ളു​ടെ ചു​മ​ലി​ലി​രു​ന്ന് പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്ര​വാ​ക്യം വി​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.കു​ട്ടി​ വി​ളി​ക്കു​ന്ന മു​ദ്രാ​വാ​ക്യം മ​റ്റു​ള്ള​വ​ർ ഏ​റ്റു​വി​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. ഇ​ത് യ​ഥാ​ർ​ത്ഥ ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്നാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

മനപ്പൂർവ്വം പ്ര​​കോ​​പ​​നം സൃ​​ഷ്ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണോ ഈ ​​സം​​ഭ​​വ​​മെ​​ന്നാ​​ണ് പോ​​ലീ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്. മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക്കു​​ന്ന കു​​ട്ടി​​യെയും മാ​​താ​​പി​​താ​​ക്ക​​ളെ​​യും പോ​​ലീ​​സ് തി​​രി​​ച്ച​​റി​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group