സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ പിന്‍വലിക്കാന്‍ ആവുമെന്ന് ധനവകുപ്പ്; മൂന്ന് ദിവസങ്ങളിലായി പൂര്‍ത്തിയാക്കാൻ ആലോചന

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ പിന്‍വലിക്കാന്‍ ആവുമെന്ന് ധനവകുപ്പ്. മൂന്ന് ദിവസമായി മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും പണം നല്‍കാനാണ് ആലോചന.

ട്രഷറി തുടർച്ചായി ഓവർ ഡ്രാഫ്റ്റില്‍ ആകാതിരിക്കാൻ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചമുതല്‍ ഘട്ടംഘട്ടമായി ഇത് ഒഴിവാക്കും. ആദ്യദിവസം പെൻഷൻകാർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പണമെത്തും. രണ്ടാംദിവസം മറ്റു വകുപ്പുകളിലെ ജീവനക്കാർ, മൂന്നാംദിവസം അധ്യാപകർ എന്നിങ്ങനെയായിരിക്കും ക്രമീകരണം.

ശമ്പളം ഇന്നു പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കും വരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം. ഇപ്പോള്‍ സമരം ചെയ്തില്ലെങ്കില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ അവസ്ഥയാകുമെന്നാണു ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. അതിനാല്‍ ഇന്ന് മുതല്‍ ഉപവാസ സമരം ഉള്‍പ്പെടെയുള്ള സമരത്തിലേക്ക് സംഘടന കടക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m