കടുപ്പിച്ച്‌ ഇന്ത്യ; മോദിക്കെതിരായ പരാമര്‍ശത്തില്‍ മാലിദ്വീപിന് വന്‍ തിരിച്ചടി!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച്‌ ഇന്ത്യ. മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷബീബിനെ വിളിച്ച്‌ വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു.

മാലദ്വീപിന്‍റെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രകോപനമുണ്ടായാല്‍ മാത്രം ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവന നടത്തിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിഷയത്തില്‍ നേരത്തേ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹവാര്‍ വഴി ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഡെപ്യൂട്ടി മന്ത്രിമാരായ മറിയം ഷിവുന, അബ്ദുല്ല മഹ്സൂം മജീദ്, മല്‍ഷ ഷരീഫ് എന്നിവരെ മാലദ്വീപ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദര്‍ശിച്ച മോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപുമായി ലക്ഷദ്വീപിനെ താരതമ്യം ചെയതുള്ള ചില ചര്‍ച്ചകള്‍ക്കും ഈ ചിത്രങ്ങള്‍ തുടക്കം കുറിച്ചിരുന്നു.

ഇതിന് പിന്നാലെയായിരുന്നു മന്ത്രിമാരുടെ വിവാദ പരാമര്‍ശം. മറിയം ഷിവുനയാണ് ഏറ്റവും രൂക്ഷമായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോദി കോമാളിയാണെന്നും ഇസ്രയേലിന്‍റെ കൈയിലെ കളിപ്പാവയാണെന്നുമായിരുന്നു പരാമര്‍ശം.

സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ശക്തമാണ്. ലക്ഷദ്വീപിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് തത്ക്കാലത്തേയ്ക്ക് റദ്ദാക്കിയതായി ഈസ് മൈ ട്രിപ്പ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. ബോയ്‌ക്കോട്ട് മാല്‍ഡീവ്‌സ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെ ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്ക് പോകാനിരുന്നവര്‍ പലരും കൂട്ടത്തോടെ യാത്ര റദ്ദാക്കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group