ആണവയുദ്ധ ഭീഷണി അവസാനിക്കുന്നതിനു വേണ്ടി പ്രാർത്ഥിച്ച് മാർപാപ്പാ

വിശുദ്ധരുടെ ഗണത്തിലേക്ക് ബിഷപ്പ് ജിയോവാനി ബാറ്റിസ്റ്റ സ്കാലബ്രിനിയെയും ആർട്ടിമിഡ് സാറ്റിയെയും ഉയർത്തുന്ന ചടങ്ങിന്റെ സമാപനത്തിൽ, ആണവയുദ്ധ ഭീഷണി അവസാനിക്കുന്നതിനു വേണ്ടി തന്റെ പ്രാർത്ഥനകൾ ദൈവതിരുമുമ്പിൽ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പാ. കൂടാതെ ഈ സമയത്ത് 60 വർഷം മുമ്പ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തുടക്കവും ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു.
ആ സമയത്ത് ലോകത്തെ ഭീഷണിപ്പെടുത്തിയ ആണവയുദ്ധത്തിന്റെ അപകടം നാം മറക്കരുത് എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

“എന്തുകൊണ്ടാണ് ചരിത്രത്തിൽ നിന്നും നാം പഠിക്കാത്തത്. മുൻപും വലിയ സംഘർഷങ്ങളും ഭീതികരമായ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ,സമാധാനത്തിന്റെ വഴി തിരഞ്ഞെടുക്കപ്പെട്ടു” – മാർപാപ്പ പറഞ്ഞു. തായ്ലൻഡിൽ നടന്ന ആക്രമണത്തെയും പാപ്പാ അനുസ്മരിച്ചു. അക്രമത്തിന് ഇരകളായവർക്കു വേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു.

വിശുദ്ധന്മാരുടെ മാതൃകയാൽ ഉണർത്തപ്പെട്ട, സുവിശേഷത്തിന്റെ സാക്ഷികളാകാൻ നമ്മെ സഹായിക്കുന്നതിന് പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥം യാചിക്കാനും മാർപാപ്പാ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group