ക്രൈസ്തവസഭയ്ക്ക് ഇത് അഭിമാന നിമിഷം. എംജി യൂണിവേഴ്സിറ്റി മൾട്ടിമീഡിയ പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിസ്റ്റർ ഡെൽഫി മരിയ.

കത്തോലിക്കാ സഭയ്ക്ക് ഇത് അഭിമാന നിമിഷം സന്യാസത്തിന്റെ ശ്രേഷ്ഠ ജീവിതമാതൃക പിന്തുടർന്നുകൊണ്ട് എംജി യൂണിവേഴ്സിറ്റി മൾട്ടിമീഡിയ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി സിസ്റ്റർ ഡെൽഫി മരിയ.

സി. എം. സി. സേക്രഡ് ഹാർട്ട് പ്രൊവിൻസ് അംഗമായ സി. ഡെൽഫി മരിയ എം. ജി. യൂണി വേഴ്സിറ്റിയിൽ നിന്നും എം. എ. മൾട്ടിമീഡിയയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ കന്യാസ്ത്രീയാണ്. മാനന്തവാടി രൂപതയിലെ കുറ്റിമുല സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിലെ കുറ്റിമുല കൊമ്പികര ജോൺ ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റർ. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ (മീഡിയ വില്ലേജ് )ആണ് ബിരുദാനന്തര ബിരുദം സിസ്റ്റർ പൂർത്തിയാക്കിയത്.

സന്യാസത്തെക്കുറിച്ച് മുഖ്യധാരമാധ്യമങ്ങൾ ഉയർത്തിയ അവഹേളനങ്ങൾക്ക് തന്റെതായ ശൈലിയിലൂടെ മറുപടി നൽകികൊണ്ടുള്ള സിസ്റ്ററിന്റെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. കൂടാതെ മികച്ച എഴുത്തുകാരിയും, പാട്ടുകാരിയും, കൂടിയാണ് സിസ്റ്റർ ഡെൽഫി മരിയ ,

അതോടൊപ്പം തന്നെ എംജി യൂണിവേഴ്സിറ്റിയുടെ ഈ വർഷത്തെ മൾട്ടിമീഡിയ പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയത് സമർപ്പിതരാണ് , എന്നതാണ് മറ്റൊരു സവിശേഷത.രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് എം എസ് റ്റി വൈദികനായ ഫാദർ ബോബി ജോസഫ് ആയിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group