നോർവേയുടെ ചരിത്രത്തിൽ ആദ്യമായി, ബൈബിളിൻ്റെ ഒരു കത്തോലിക്കാ പതിപ്പ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രസിദ്ധീകരണം രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന് ഒരു സുപ്രധാന നാഴികക്കല്ലായാണ് കരുതുന്നത്.
നോബൽ സമ്മാന ജേതാവ് ജോൺ ഫോസ് ഉൾപ്പെടെയുള്ള നിരവധി കവികളും സാഹിത്യ രചയിതാക്കളും ഭാഷാ പണ്ഡിതരും വേദവിദഗ്‌ധരും സഹകരിച്ചാണ് കത്തോലിക്കാ പതിപ്പിന്റെ പൂർത്തീകരണം സാധ്യമാക്കിയത്.
പുതിയ പ്രസിദ്ധീകരണം ചരിത്രപരമായ സമ്മർദ്ദങ്ങളാൽ സ്വാധീനിക്കപ്പെട്ടതും ഒഴിവാക്കപ്പെട്ടതുമായ ഭാഗങ്ങൾ തിരുത്തുകയും, തിരുസഭാചട്ടത്തെ പ്രതിഫലിപ്പിക്കുന്ന ഒരു യഥാർത്ഥ എക്യുമെനിക്കൽ ബൈബിൾ തയ്യാറാക്കാൻ സഹായിച്ചെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
സഭാവിഭാഗങ്ങളുടെ ഭിന്നതകൾക്ക് മേൽ ഒരു ഏകീകൃത ക്രിസ്ത്യൻ ദൗത്യത്തിന് പ്രാധാന്യം നൽകികൊണ്ട് ഓസ്ലോ കത്തോലിക്കാ രൂപതയും നോർവെ ബൈബിൾ സൊസൈറ്റിയും സഹകരിച്ചാണ് കത്തോലിക്കാ പതിപ്പ് പ്രസിദ്ധീകരിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group