ന്യൂനപക്ഷ സ്കോളർഷിപ്പ് : അവസാന തീയതി ഫെബ്രുവരി 5 വരെ

സർക്കാർ/സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷ്ണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ (ക്രിസ്‌ത്യൻ, മുസ്‌ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർത്ഥിനികൾക്ക് സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് /ഹോസ്റ്റൽ സ്‌റ്റൈപൻഡ് (റിന്യൂവൽ) പുതുക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി അഞ്ച് വരെ ദീർഘിപ്പിച്ചു.

ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപൻഡിനായി അപേക്ഷിക്കാം. വിദ്യാർത്ഥിനികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. www.minoritywelfare.kerala.gov.in വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471 2302090.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group