അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം അത്ഭുതമായി ആവിലായിലെ അമ്മ ത്രേസ്യയുടെ ശരീരം. 1582 ഒക്‌ടോബർ 4-ന്, അടക്കം ചെയ്ത അമ്മ ത്രേസ്യയുടെ ശരീരം അഴുകാതെ തുടരുന്നുവെന്ന് സ്പെയിനിലെ ആവില രൂപതയാണ് ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്.
“ഇന്ന് വിശുദ്ധ തെരേസയുടെ ശവകുടീരം തുറന്നു. 1914-ൽ അവസാനമായി തുറന്നപ്പോൾ കണ്ട അതേ അവസ്ഥയിലാണെന്ന് സ്ഥിരീകരിക്കുകയാണെന്നു” ആൽബയിലെ കര്‍മ്മലീത്ത മൊണാസ്ട്രിയിലെ ഡിസ്കാൽഡ് കർമ്മലീറ്റ് ഓർഡറിന്റെ പോസ്റ്റുലേറ്റർ ജനറൽ ഫാ. മാർക്കോ ചീസ മാധ്യമങ്ങളോട് പറഞ്ഞു. ആവിലയിലെ വിശുദ്ധ തെരേസയുടെ ഭൗതികാവശിഷ്ടങ്ങള്‍ കാനോനികമായി വത്തിക്കാന്‍ അംഗീകരിക്കുന്നതിൻ്റെ ഭാഗമായാണ് ചടങ്ങ് നടന്നത്.
സ്പാനിഷ് പട്ടണമായ റോണ്ടയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധയുടെ ശരീരം ഗവേഷണത്തിനായി ആൽബ ഡി ടോർമെസിലേക്ക് കൊണ്ടുപോകും. കർമ്മലീത്ത സമൂഹവും ഓർഡറിൻ്റെ പോസ്റ്റുലേറ്റർ ജനറലും സഭാ ട്രിബ്യൂണൽ അംഗങ്ങളും ഏതാനും വിശ്വാസികളും മൃതദേഹം അടക്കം ചെയ്ത കല്ലറ തുറന്നു ശരീരം പുറത്തെടുക്കുന്നതിനും സാക്ഷികളായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group