വ്യാജമത പരിവർത്തനാരോപണം അഞ്ച് ക്രൈസ്തവർക്ക് ജാമ്യം ലഭിച്ചു.

മതപരിവർത്തനം കുറ്റകരമാക്കുന്ന നിയമലംഘനo നടത്തിയെന്ന് അരോപിച്ച് ഒരു മാസം മുൻപ് അറസ്റ്റിലായ ഒൻപത് ക്രിസ്ത്യാനികളിൽ 5പേർക്ക് മധ്യപ്രദേശ് ഹൈ കോടതി ജാമ്യം അനുവദിച്ചു. അഞ്ചുപേർക്കെതിരെ ആരോപണങ്ങൾ ശരിവയ്ക്കുന്നതിൽ സംസ്ഥാനപോലീസ് പരാജയപ്പെട്ടതിനെ തുടർന്നണ് മധ്യപ്രദേശ് ഹൈ കോടതി ജാമ്യം അനുവദിച്ചത്. സൊസൈറ്റി ഓഫ് ഡിവിഷൻ വേൾഡ് ഡിന്റെ ഉടമസ്ഥതയിലുള്ള കത്തോലിക്കാ മാധ്യമകേന്ദ്രമായ സത് പ്രകാശ സഞ്ചാർ കേന്ദ്രത്തിനുള്ളിൽ നടന്ന പ്രാർത്ഥനാശുശ്രൂഷ യിൽ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച ഹിന്ദു സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടപ്പോൾ മതപരിവർത്തനം ആരോപിച്ച അവിടെ ഉണ്ടായിരുന്ന 9 പേരെ പോലീസ് അറസ്റ്റു ചെയ്തു തുടർന്ന് വിചാരണ കോടതി ജാമ്യം നിഷേധിച്ച കേസിൽ ഹൈ കോടതി യെ സമീപിക്കുകയായിരുന്നു. എന്നാൽ ഹൈ കോടതിയിൽ മതപരിവർത്തന ആരോപണം തെളിയിക്കൽ പ്രോസിക്യൂട്ടിന് കഴിയാതെ ഇരുന്നതിനാൽ പ്രതികളായി ആരോപിക്കപെട്ടവർക്ക് ജാമ്യം അനുവദിച്ചു ” അഞ്ചുപേർക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷിക്കുന്നുവെന്നും വ്യാജമായി കെട്ടി ചമച്ച കേസിനെതിരെ നിയമ പോരാട്ടം നടത്തുoമെന്നും മീഡിയ സെന്റർ ഡയറക്ടർ ഫാദർ ബാബു ജോസഫ് പറഞ്ഞു. ഈ സംഭവം മുഴുവൻ ഒരു ആസൂത്രണമാണെന്നും സാധാരണ യായി നടക്കാറുള്ള ഒരു പ്രാർത്ഥന കൂടായ്മയാണ് നടത്തിയതെന്നും ആരെയും മതപരിവർത്തനം ചെയ്യാൻ ശ്രമിചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കഴിയുന്ന ബാക്കി 4 പേർക്കുവേണ്ടിയും നിയമപോരാട്ടം തുടരുമെന്നും ഇന്ത്യൻ നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും ഫാദർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group