എറണാകുളo അങ്കമാലി അതിരൂപത വിശ്വാസികൾക്കുള്ള അറിയിപ്പ്

എറണാകുളo -അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 6, 7 തീയതികളിൽ ഓൺലൈനായി സമ്മേളിച്ച പ്രത്യേക സിനഡിന്റെ തീരുമാനമനുസരിച്ച് അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് എന്ന നിലയിൽ ഞാനും അതിരൂപതയ്ക്ക് വേണ്ടിയുള്ള മേജർ ആർച്ച്ബിഷപ്പിന്റെ വികാരി ആർച്ച്ബിഷപ് ആന്റണി കരിയിൽ പിതാവും സംയുക്തമായി പുറപ്പെടുവിച്ച സർക്കുലറിലെ (5/2022) തീരുമാനങ്ങൾ അതിരൂപതയിൽ നിയമപരമായി നിലനിൽക്കുന്നതാണ്. ഇത് സംബന്ധിച്ച് ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണകൾ നീക്കുന്നതിനാണ് ഈ അറിയിപ്പു നൽകുന്നത്.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2022 മാർച്ച് 25-ന് അതിരൂപതയ്ക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം ആർച്ച്ബിഷപ് ആന്റണി കരിയിൽ പിതാവിന് നൽകിയ കത്തിൽ (Prot. No. 463/2022, dated 1.4.2022: “The Major Archbishop will undoubtedly want to send out a circular in the light of the Papal Letter of 25 March 2022, which should be considered the final decision on the matter.”) വ്യക്തമാക്കിയിരിക്കുന്നു വസ്തുതകളുടെ അടിസ്ഥാനത്തിലും ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം മേജർ ആർച്ച്ബിഷപ്പിൽ നിക്ഷിപ്തമാണ്. അതിനാൽ 7.4.2022-ന് നൽകപ്പെട്ടിരിക്കുന്ന സർക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണ് എന്ന് ഇതിനാൽ അറിയിക്കുന്നു.

മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group