തിരുസ്സഭ ചരിത്രം. പഠന പരമ്പര ഭാഗം 3

    സഭയുടെ ഉത്ഭവവും വളർച്ചയും

    1. ജറുസലേം സഭ ( നടപടി 1:1 – 6:7)

    പന്തക്കുസ്താദിനത്തിലാണ് സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് പറയാം. ജറുസലേം നഗരത്തെ കേന്ദ്രമാക്കിയാണ് സഭ വളരുവാനാരംഭിച്ചത്.

    പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ അപ്പസ്തോലന്മാർ തങ്ങളുടെ ദൗത്യം സമാരംഭിച്ചു. ജറുസലേമിലെ സഭയുടെ പ്രധാന സവിശേഷത അപ്പസ്തോലകേന്ദ്രീകൃതത്വമായിരുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ആദിമ സഭ എതിർപ്പുകളുടേയും മതമർദ്ദനങ്ങ ളുടേയും മദ്ധ്യേ ധൈര്യസമേതം ക്രിസ്തുവിന്റെ നാമം പ്രഘോഷിച്ചു. അപ്പസ്തോല സംഖ്യ പന്ത്രണ്ട് ആക്കുവാൻ നടത്തിയ തിരഞ്ഞെടുപ്പ് പ്രാധാന്യമർഹിക്കുന്നുണ്ട് (നടപടി 1:15-26) സഭ സംഘ ടനാപരമായി രൂപംകൊണ്ടു തുടങ്ങുന്നതിന്റെ സൂചനായാണിത്. മനുഷ്യന് ദൈവരാജ്യത്തെപ്പറ്റി പറഞ്ഞു കൊടുക്കുന്നതോടൊപ്പം ഭൗതികമായ ആവശ്യങ്ങളും സാധിച്ചുകൊടുക്കണമെന്ന് അപ്പ സ്തോലന്മാർ മനസ്സിലാക്കി. അതിനായി ഏഴുപേരെ ഡീക്കന്മാ രായി തിരഞ്ഞെടുത്തു. ഡീക്കന്മാരും സുവിശേഷപ്രഘോഷണത്തി ലേർപ്പെട്ടിരുന്നു. സമരിയായിലുള്ള ഫിലിപ്പിന്റെ പ്രവർത്തനം ഇതിനുദാഹരണമാണ്.

    2. പാലസ്തീനയിലെ സഭ ( നടപടി 6:8-9:3)

    സഭ ക്രമേണ ജറുസലേമിനു പുറത്തേക്കു വ്യാപിക്കാൻ തുടങ്ങി. ഡീക്കൻ സ്റ്റീഫന്റെ രക്തസാക്ഷിത്വം പുതിയൊരു വഴിത്തിരിവാ യിരുന്നു. സ്റ്റീഫന്റെ രക്തസാക്ഷിത്വത്തോടുകൂടി ആരംഭിച്ച മതമർദ്ദനവും അതുവഴിയുണ്ടായ ശിഷ്യഗണത്തിന്റെ ചിതറലും യൂദയാ സമറിയാ എന്നിവിടങ്ങളിൽ സഭ വളരുന്നതിനു കാരണമായി. സമ റിയായിലും തീരപ്രദേശത്തുമുള്ള ഫിലിപ്പിന്റെ പ്രേഷിത വർത്തനം വിജയകരമായിരുന്നു. ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാന സംഭവം വിജാതീയരുടെ അപ്പസ്തോലനായി ക്രിസ്തു തിരഞ്ഞെടുത്ത സാവൂളിന്റെ മാനസാന്തരമാണ്. സഭയുടെ രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ഈ ചരിത്രം നടപടി കത്തിൽ വിവരിക്കുന്നുണ്ട്.
    7/81

    3. അന്ത്യോക്യായിലെ സഭ (നടപടി 9:32 -12:24)

    പാലസ്തീനായിൽ ധാരാളമായി വിജാതീയരും സഭയെ ആശ്ലേഷിക്കാൻ മുന്നോട്ടു വന്നു. വിജാതീയരുടെ മാനസാന്തര പ്രശ്നം ആദിമസഭയ്ക്ക് ഒരു തലവേദനയായിരുന്നു. സഭയിൽ അംഗമാകുന്നതിനു മുമ്പായി ഒരാൾ യഹൂദനായിരിക്കണമെന്ന് യഹൂദ ക്രൈസ്തവർ കരുതി. പിന്നീട് ജറുസലേം കൗൺസിലിൽ ഈ പ്രശ്നം പരിഹൃതമായി (നടപടി 15:6-21) ജറുസലേം സഭ വിജാതീയരുടെ മാനസാന്തരത്തെ സഹർഷം സ്വാഗതം ചെയ്തു. ആദിമസഭാസ മൂഹം ജറുസലേമിലായിരിക്കുമ്പോൾ തന്നെ വിജാതീയരിൽ നിന്ന് മാനസാന്തരപ്പെട്ടവരെല്ലാം ചേർന്ന് സിറിയായുടെ തലസ്ഥാനമായ അന്ത്യോക്യായിൽ ഒരു ക്രൈസ്തവ സമൂഹത്തിന് രൂപം നല്കി. ഇതിന്റെ ചുമതല ബർണബാസിനായിരുന്നു. ക്രിസ്തുവിന്റെ അനുയായികൾക്ക് ക്രിസ്ത്യാനികൾ എന്ന നാമം ആദ്യമായി നല്കപ്പെ ട്ടത് അന്ത്യോക്യായിൽ വച്ചാണ്. പൗലോസിന്റെ പ്രേഷിതപ്രവർത്ത നങ്ങളുടെ ആരംഭം അന്ത്യോക്യായിൽ നിന്നാണ്. അദ്ദേഹത്തിന്റെ പ്രേക്ഷിത സാമ്രാജ്യത്തിന്റെ തലസ്ഥാനവും അന്ത്യോക്യാ ആണെന്നു പറയാം.

    4. ഏഷ്യാ മൈനറിലെ സഭ (നടപടി 12:25-16:5) ആദ്യത്തെ പ്രേഷിതയാത്രയ്ക്കിടയിൽ പൗലോസ് ഏഷ്യാമൈനറിലെ പല യവനനഗരങ്ങളും സുവിശേഷവത്ക്കരിച്ചു. വിജാതീയർ ധാരാളമായി സഭയെ സ്വീകരിച്ചു. യവന നഗരങ്ങളിൽ സഭ സ്ഥാപിതമായതോടെ സാർവ്വത്രിക സഭ എന്ന ആശയം രൂഢമൂലമായി. നവോന്മേഷത്തോടെ പൗലോസ് രണ്ടാമതും ഏഷ്യാമൈനറിലേക്ക് പ്രേഷിതയാത്ര നടത്തി. യാത്രാമദ്ധ്യേ ആദ്യയാത്രയിൽ സ്ഥാപിച്ച സഭകൾ അദ്ദേഹം ശക്തിപ്പെടുത്തി…


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group