ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസ് നേതാക്കളുമായി മലയോരജനത നേരിടുന്ന വന്യജീവി പ്രശ്നങ്ങൾ ചർച്ച ചെയ്ത് സ്പീക്കർ എ. എൻ. ഷംസീറും, വനം- വന്യജീവി വകുപ്പ് മന്ത്രി ശ്രീ. ശശീന്ദ്രനും ഉന്നത ഉദ്യോഗസ്ഥ സംഘവും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോക്ടർ ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ട്രഷറർ അഡ്വക്കേറ്റ് ടോണി പുഞ്ചക്കുന്നേൽ, തലശ്ശേരി അതിരൂപത പ്രസിഡന്റ് ശ്രീ. ഫിലിപ്പ് വെളിയത്ത്, മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ. ജോൺസൺ തൊഴുത്തുങ്കൽ, സജി ഫിലിപ്പ് വട്ടക്കാമുള്ളേൽ, അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ആന്റോ തെരുവൻകുന്നേൽ, എന്നിവരുടെ നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസ് ഉന്നയിച്ച മലയോരജനതയുടെ ആവശ്യങ്ങൾ യോഗത്തിൽ ചർച്ചയായി.
തിരുവനന്തപുരത്തുവച്ച് നടത്തേണ്ട മീറ്റിംഗ് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തലശ്ശേരിയിൽവച്ചു നടത്തിയത് മലയോരജനതയെയും കത്തോലിക്ക കോൺഗ്രസിനെയും വിശ്വാസത്തിലെടുക്കുന്നതിന്റെ തെളിവാണ് എന്നും മന്ത്രിയും സ്പീക്കറും യോഗത്തിൽ പ്രസ്താവിച്ചു.
കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വന്യജീവികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഉന്നതസംഘം മുമ്പാകെ കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ചു. ഫെൻസിംഗ് ഇല്ലാത്ത ഇടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുവാനും നിലവിലുള്ള സ്ഥലങ്ങളിൽ അവ പരിരക്ഷിക്കാനും യോഗത്തിൽ തീരുമാനമായി. വനമേഖലയോട് അടുത്തുള്ള തദ്ദേശനിവാസികളുടെ സഹകരണത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് വനംമന്ത്രി നിർദേശിച്ചു. വന്യജീവി ആക്രമണം മൂലം സംഭവിക്കുന്ന ആൾനാശത്തിനും കൃഷിനാശത്തിനും ഉടനടി സഹായധനം നൽകുമെന്നും യോഗത്തിൽ ഉറപ്പു ലഭിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m