ഫ്രാന്‍സിസ് പാപ്പയുമായി ഇസ്രായേൽ പാലസ്തീൻ മുൻ ഭരണാധികാരികൾ കൂടിക്കാഴ്ച നടത്തി.
ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട് പാലസ്തീന്റെ മുൻ വിദേശകാര്യ മന്ത്രി നാസർ അൽ-കിദ്വ എന്നിവരാണ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിച്ചത്. ഇസ്രായേൽ- പാലസ്തീൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന യുദ്ധഭീകരത നിരവധി നിരപരാധികളുടെ ജീവൻ അപകടപ്പെടുത്തുമ്പോൾ, സമാധാനത്തിനുള്ള ആഹ്വാനവുമായാണ് കൂടിക്കാഴ്ചകള്‍ നടന്നത്.
ഇരു രാജ്യങ്ങളുടെയും കാര്യത്തിൽ ഫ്രാൻസിസ് പാപ്പയ്ക്കുള്ള പ്രത്യേക താത്പര്യത്തെ ഇരു നേതാക്കളും നന്ദിയോടെ അനുസ്മരിച്ചു. വെടിനിർത്തൽ, ഇസ്രായേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും ഒരേസമയം മോചിപ്പിക്കുക രണ്ട് പ്രത്യേക സംസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ സമാധാനപൂർവ്വം നടത്തുക എന്നീ നിർദേശങ്ങൾ ഇരു നേതാക്കളും പാപ്പായ്ക്കു സമർപ്പിച്ചു. വെസ്റ്റ് ബാങ്കിനെയും ഗാസയെയും ബന്ധിപ്പിക്കുന്ന ഇടനാഴി അനുവദിക്കുന്ന പ്രദേശം പാലസ്തീനികൾക്കായി നൽകുന്നത് പ്രയോജനകരമാകുമെന്ന് ഒൽമെർട്ട് അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m