ജീവിതസാക്ഷ്യം കൊണ്ട് വിശ്വാസം പ്രഘോഷിക്കണം: ഫ്രാൻസിസ് പാപ്പാ

Faith must be proclaimed through the testimony of life: Pope Francis

വത്തിക്കാൻ സിറ്റി: വിശ്വസനീയമായ ജീവിതസാക്ഷ്യം കൊണ്ട് ക്രിസ്ത്യാനികൾ ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. പത്രോസും അന്ത്രയോസും ചെയ്തതുപോലെ എല്ലാം ഉപേക്ഷിച്ച് വചനം പ്രഘോഷിക്കാനും സാക്ഷ്യം നൽകാനും പാപ്പാ ആഹ്വാനം ചെയ്തു. ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നാൽ വെറും സാധാരണ വാർത്ത എത്തിക്കുകയല്ല. ഒരേയൊരു മഹത്തായ വാർത്ത മനുഷ്യരുടെ പക്കൽ എത്തിക്കുകയാണ് – പാപ്പാ വിശദീകരിച്ചു.

വിശ്വാസപ്രഘോഷണം പരസ്യം ചെയ്യലല്ല എന്ന് പാപ്പാ വ്യക്തമാക്കി. അത് പ്രലോഭനകരമായ എന്തെങ്കിലും സമ്മാനം കൊടുത്ത് വിശ്വാസത്തിലേയ്ക്ക് ആനയിക്കലല്ല. പരസ്യത്തിലൂടെ നമ്മുടെ വശത്തേയ്ക്ക് കൊണ്ടുവരുന്നതുമല്ല അത്. അതിനൊക്കെ അപ്പുറമാണ് സുവിശേഷ പ്രഘോഷണം – പാപ്പാ പറഞ്ഞു. വചനം യഥാവിധി പ്രഘോഷിക്കാൻ ആദ്യം നമ്മൾ സാക്ഷികളായിരിക്കണം. നമ്മുടെ ജീവിതം വിശ്വാസ്യയോഗ്യമായി ലോകത്തിനു തോന്നിയാൽ മാത്രമേ വിശ്വാസം സ്വീകരിക്കപ്പെടുകയുള്ളുവെന്നും പാപ്പാ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group