ഇന്നലെ വാഹനാപകടത്തിൽ മരിച്ച തലശേരി അതിരൂപതാംഗമായ യുവ വൈദികൻ ഫാ. അബ്രാഹാമിനെ (മനോജ് ഒറ്റപ്ലാക്കൽ അച്ചൻ) അനുസ്മരിച്ച് തലശേരി അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടന്നുകുന്നേൽ.
തീവ്രമായ ദുഖവും നികത്താനാവാത്ത നഷ്ടവുമാണ് മനോജ് അച്ചന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഫാ. ജോസഫ് മുട്ടന്നുകുന്നേൽ അനുസ്മരിച്ചു. യൗവ്വനത്തിന്റെ ജ്വലനത്തിൽ 38-ാ മത്തെ വയസിലാണ് ആ ദീപം അണഞ്ഞത്. 12 വർഷത്തെ പൗരോഹിത്യ ജീവിതം മാത്രമാണ് നിത്യപുരോഹിതൻ മനോജച്ചനു നൽകിയതെങ്കിലും ഒരായുസിന്റെ സംഭാവനകളും ഓർമ്മകളും അദ്ദേഹം അതിരൂപതയ്ക്ക് സമ്മാനിച്ചുവെന്ന് തലശേരി അതിരൂപത ചാൻസലർ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
തലശേരി അതിരൂപതയിലെ എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി ഇടവക ഒറ്റപ്ലാക്കൽ പൗലോസിന്റെയും ത്രേസ്യാമ്മയുടെയും നാല് മക്കളിൽ മൂത്തവനായി 1985 മാർച്ച് 19 നാണ് അദ്ദേഹം ജനിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group