സൗമ്യയുടെ ഭർത്താവിനെ അനുശോചനം അറിയിച്ച്: ഇസ്രായേൽ പ്രസിഡൻറ്.

കോട്ടയം:ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ  കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരന്താനത്ത് സൗമ്യയുടെ  ഭർത്താവ് സന്തോഷിനെ ഇസ്രയേൽ പ്രസിഡൻറ്  റൂവൻ റിവ് ലിൻ ടെലിഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.ഇസ്രായേൽ കോൺസുലേറ്റ് ജനറൽ ജൊനാദൻ സഡ്കയും സംഭാഷണത്തിൽ പങ്കാളിയായി.നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥനാണ് ഇരുവരുടെയും സംഭാഷണം തർജ്ജമ ചെയ്തു നല്കിയത്.സന്തോഷിനോടും മകൻ അഡോണിനോടും മറ്റു കുടുംബാംഗങ്ങളോടും ഇസ്രയേലിലെ മുഴുവൻ ജനങ്ങളുടെ പേരിൽ അനുശോചനം അറിയിച്ച അദ്ദേഹം സന്തോഷിന്റെ കുടുംബത്തെ പൂർണ്ണമായും സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി.സൗമ്യ മരിച്ച സ്ഥലം കാണണമെന്ന ആഗ്രഹം സന്തോഷ് പ്രകടിപ്പിച്ചപ്പോൾ എപ്പോൾ വേണമെങ്കിലും അതിനുള്ള സൗകര്യമൊരുക്കാമെന്ന് പറഞ്ഞതായി കുടുംബാംഗങ്ങൾ അറിയിച്ചു.അവിടെയെത്തുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പും ഇസ്രായേൽ പ്രസിഡന്റ് സന്തോഷിന് നൽകി.സംഭാഷണം 15 മിനിറ്റ് നീണ്ടുനിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group