ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങൾ അടിയന്തരമായി പരിഗണിക്കണം : കർദ്ദിനാൾ പരോളിൻ

ഇസ്രായേലിലും പലസ്തീനിലുമുള്ള അവസ്ഥയിൽ പരിശുദ്ധ സിംഹാസനത്തിൻറെ ആശങ്ക ആവർത്തിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

അറബ് രാഷ്ട്രങ്ങളുടെ പ്രതിനിധി എനാസ് മൊഹമെദ് അലി മെക്കാവ്വിയും അവരുടെ സംഘത്തിലുണ്ടായിരുന്ന പലസ്തീൻ, ലെബനോൻ, ഇറാഖ്, ഈജിപ്ത് എന്നീ നാടുകളുടെ സ്ഥാനപതികളുമായി വത്തിക്കാനിൽ കൂടികാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെടിനിറുത്തലിനും ഗാസയിൽ മാനവികസഹായം എത്തിക്കുന്നതിനുള്ള സാഹചര്യം സംജാതമാക്കുന്നതിനും ഫ്രാൻസീസ് പാപ്പാ നടത്തിയ അഭ്യർത്ഥനകൾ കർദ്ദിനാൾ പരോളിൻ തദ്ദവസരത്തിൽ അനുസ്മരിച്ചു. ഇസ്രായേലിൻറെയും പലസ്തീൻറെയും പ്രശ്നങ്ങളുടെ സമ്പൂർണ്ണ പരിഹൃതിയും ജറുസലേമിന് അന്താരാഷ്ട്ര ഉറപ്പോടു കൂടിയ പ്രത്യേക പദവിയും ആ പ്രദേശത്ത് സ്ഥായിയായ സമാധാനം ഉണ്ടാകുന്നതിന് അടിയന്തിരാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group