രാഷ്ട്രീയ പാർട്ടികളുടെ വക സൗജന്യ റീചാർജ്; മുന്നറിയിപ്പുമായി പോലീസ്

രാഷ്ട്രീയ പാർട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്തു നല്‍കുമെന്നു പ്രചരിപ്പിച്ച്‌ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആണ് ഇത്തരത്തിലൊരു പ്രചാരണം നടക്കുന്നതെന്ന് കേരള പൊലീസ് പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ പാർട്ടികള്‍ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനില്‍ മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാർജ് സ്ക്രാച്ച്‌ കാർഡുകള്‍ എന്ന പേരിലാണു ലിങ്കുകള്‍ പ്രചരിക്കുന്നത് എന്നും പോസ്റ്റില്‍ പറയുന്നു.

‘ഫ്രീ റീചാർജ് യോജന’ തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണ്‍ നമ്ബർ തട്ടിപ്പുകാർ ആവശ്യപ്പെടും. തുടർന്ന് റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതല്‍ പേർക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഇതോടെ ഫോണ്‍ നമ്ബർ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാർക്ക് ലഭിക്കും. അതുകൊണ്ടു തന്നെ ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ അകപ്പെടുകയോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്ന് പോലീസ് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m