യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരെ വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ

യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരെ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥ്യത്തിന് അവരെ സമർപ്പിക്കുകയും ചെയ്ത് ഫ്രാൻസിസ് പാപ്പാ.

ഇന്നലെ നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന അവസരത്തിലാണ് യുദ്ധത്തിന്റെ ഇരകളെ മാർപാപ്പാ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യത്തിന് സമർപ്പിച്ചത്.

യുദ്ധം അതിന്റെ ഭീകരതയിൽ തുടരുന്ന ഉക്രൈനിലെയും പാലസ്തീനിലെയും ഇസ്രയേലിലെയും ജനതയെ രക്തസാക്ഷികൾ എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. “യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണ്. നമുക്ക് യുദ്ധം തുടരാൻ കഴിയില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടത്തുവാൻ നാം എല്ലാ ശ്രമങ്ങളും നടത്തണം. അതിനായി നമുക്ക് പ്രാർത്ഥിക്കാം“ പാപ്പാ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m