കൊച്ചി :നഴ്‌സിംഗ് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി നഴ്‌സിംഗ് പഠനം കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും രജിസ്‌ട്രേഷൻ പുതുക്കലും മുടങ്ങുന്നതായി പരാതി.
പതിനായിരത്തിലധികം അപേക്ഷകളാണ് നഴ്‌സിംഗ് കൗൺസിലിൽ കെട്ടിക്കിടക്കുന്നത്. ഇതോടെ നിരവധി വിദ്യാർത്ഥികളുടെ തൊഴിലും തുടർപഠന സാധ്യതകളുമാണ് പ്രതിസന്ധിയിലായത്. ജീവനക്കാരുടെ കുറവാണ് അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണമെന്നാണ് നഴ്‌സിംഗ് കൗൺസിലിന്റെ വിശദീകരണം.
മൂന്നര ലക്ഷത്തോളം രജിസ്റ്റേഡ് നഴ്‌സുമാരാണ് കേരളത്തിലുള്ളത്. പഠനം പൂർത്തിയാക്കി ഇറങ്ങുന്നവരുടെ പ്രൈമറി രജിസ്‌ട്രേഷൻ, വിദേശത്തേയ്ക്ക് പോകുന്നവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, അഞ്ചുവർഷത്തിലൊരിക്കൽ ചെയ്യേണ്ട രജിസ്‌ട്രേഷൻ പുതുക്കൽ എന്നിവയാണ് മുടങ്ങിയത്. നഴ്‌സിംഗ് കൗൺസിലിൽ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാക്കി നൽകുന്നില്ലെന്നാണ് പരാതി. ഇതോടെ പഠനം കഴിഞ്ഞിറങ്ങിയവർക്ക് തൊഴിലിനോ ഉപരിപഠനത്തിനോ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പ്രതിദിനം 500 ൽ അധികം അപേക്ഷകൾ എത്തുന്ന നഴ്‌സിംഗ് കൗൺസിലിൽ 10000 ൽ അധികം അപേക്ഷകളാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group